ബൈക്ക് യാത്രക്കാരനെ ലാത്തികൊണ്ട് എറിഞ്ഞിട്ട സംഭവം; പൊലീസുകാരന് സസ്‌പെൻഷൻ

കൊല്ലത്ത് ബൈക്ക് യാത്രക്കാരനെ ലാത്തികൊണ്ട് എറിഞ്ഞിട്ട സംഭവത്തിൽ പൊലീസുകാരന് സസ്‌പെൻഷൻ. സിപിഒ ചന്ദ്രമോഹനെയാണ് സസ്‌പെൻഡ് ചെയ്തത്. വീഴ്ച വരുത്തിയ മറ്റു പൊലീസുകാരെ സ്ഥലംമാറ്റി.
കൊല്ലം റൂറൽ എസ് പി ഹരിശങ്കറിന്റേതാണ് നടപടി. ഗുരുതരമായ കൃത്യവിലോപമാണ് നടന്നതെന്ന് എസ് പി ഹരിശങ്കർ ട്വന്റിഫോറിനോട് പറഞ്ഞു. ചന്ദ്രമോഹന്റെ നടപടി നിർദേശത്തിന് വിരുദ്ധമാണെന്നും എസ്പി വ്യക്തമാക്കി.
കടയ്ക്കൽ കാഞ്ഞിരംമൂട്ടിലായിരുന്നു സംഭവം. വാഹനപരിശോധനയ്ക്കിടെ നിർത്താതെ പോയ ബൈക്ക് യാത്രികന് നേർക്ക് പൊലീസുകാരൻ ലാത്തികൊണ്ട് എറിയുകയായിരുന്നു. ഏറ് കൊണ്ട് നിയന്ത്രണം വിട്ട ബൈക്ക് എതിർദിശയിലൂടെ വന്ന ഇന്നോവ കാറിൽ ഇടിച്ചുമറിഞ്ഞു. ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികൻ സിദ്ദിഖിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
story highlights- bike accident Kollam, vehicle inspection, Young man has serious injury
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here