‘വെയിലിന്റെ’ ചിത്രീകരണത്തിന് അനുമതി തേടി സംവിധായകൻ; വേണ്ടത് 16 ദിവസത്തെ ചിത്രീകരണം മാത്രം; ഷെയിനുമായി സംസാരിക്കണം

ഷെയിന്‍ നിഗം നായകനായ വെയില്‍ സിനിമയുടെ ചിത്രീകരണത്തിന് അനുമതി തേടി സംവിധായകന്‍ ശരത് ഫെഫ്കയെ സമീപിച്ചു. ഫെഫ്കയുടെ നേതൃത്വത്തില്‍ പൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി സംസാരിക്കണമെന്നാണ് ആവശ്യം. ഇനി വേണ്ടത് 16 ദിവസത്തെ ചിത്രീകരണം മാത്രമാണെന്നും സിനിമ ആറു വര്‍ഷത്തെ സ്വപ്‌നമാണെന്നും ശരത് ഫെഫ്കയെ അറിയിച്ചു.

Read Also: ഷെയ്ൻ നിഗത്തിനെതിരെ ഫെഫ്കയും

ഇന്നലെ ഷെയിന്‍ നിഗമിനെ ഇനി അഭിനയിപ്പിക്കേണ്ടതില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. ഷെയിന്‍ അഭിനയിച്ചിരുന്ന രണ്ട് സിനിമകളും ഉപേക്ഷിച്ചതായി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഷെയിന്റെ നിസഹകരണത്തെ തുടര്‍ന്ന് മുടങ്ങിയ വെയില്‍, കുര്‍ബാനി എന്നീ സിനിമകളാണ് വേണ്ടെന്നുവച്ചത്.

മുടങ്ങിയ സിനിമകളുടെ നഷ്ടം താരം നികത്തുംവരെ സഹകരിപ്പിക്കില്ലെന്ന് നിർമാതാക്കൾ യോഗത്തിൽ വ്യക്തമാക്കി. തീരുമാനം താര സംഘടനയായ എഎംഎംഎയെ അറിയിച്ചിട്ടുണ്ടെന്ന് നിർമാതാക്കൾ പറഞ്ഞു. ഷൂട്ടിംഗുമായി നിരന്തരമായി നിസഹകരിക്കുന്ന സമീപനമാണ് ഷെയിൻ നിഗം സ്വീകരിക്കുന്നതെന്ന് നിർമാതാക്കൾ പറയുന്നു.

 

 

 

shane nigam, veyil movie, director sarath menon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top