Advertisement

സിനിമാ മേഖലയിലെ ലഹരി ഉപയോഗം തടയാൻ എഎംഎംഎ ശ്രമം നടത്തി; പരാജയമാണുണ്ടായതെന്ന് ഇടവേള ബാബു

November 29, 2019
Google News 1 minute Read

സിനിമാ മേഖലയിലെ ലഹരി ഉപയോഗം തടയാൻ താരസംഘടനായ എഎംഎംഎ ശ്രമം നടത്തിയെങ്കിലും പരാജയമാണുണ്ടായതെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു ട്വന്റിഫോറിനോട്. സിനിമ മേഖലയിൽ ന്യൂ ജനറേഷൻ താരങ്ങൾക്കിടയിൽ ലഹരി ഉപയോഗം കൂടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇത് നിയന്ത്രിക്കാൻ താര സംഘടന നിയമാവലി ഭേദഗതി ചെയ്യാൻ ശ്രമിച്ചത്. എന്നാൽ ജനറൽ ബോഡിയിൽ ഒരു വിഭാഗത്തിന്റെ എതിർപ്പുണ്ടായതോടെ ഈ നീക്കം പരാജയപ്പെട്ടുവെന്നും ഇടവേള ബാബു വ്യക്തമാക്കി. സെറ്റുകളിൽ പൊലീസ് പരിശോധന നടത്തുന്നതിനെ ഇടവേള ബാബു സ്വാഗതം ചെയ്യുകയും ചെയ്തു.

അതേസമയം, സിനിമയിലെ ലഹരി ഉപയോഗം ഒറ്റപ്പെട്ട സംഭവമാണെന്നും പൊലീസ് പരിശോധന അനുവദിക്കാൻ കഴിയില്ലെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. അതിനിടെ സിനിമാ മേഖലയിൽ പിടിമുറുക്കാൻ സർക്കാർ നീക്കം തുടങ്ങി. സിനിമാ നിർമാണത്തിലടക്കം സർക്കാർ അനുമതി നേടണമെന്ന തരത്തിൽ ഓർഡിനൻസ് ഇറക്കാൻ സർക്കാർ തീരുമാനിച്ചു. സിനിമ സെറ്റുകളിൽ പൊലീസ് പരിശോധന ശക്തമാക്കുമെന്ന് നിയമന്ത്രി എ. കെ ബാലൻ വ്യക്തമാക്കി.

Story highlights- AMMA, Edavela babu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here