മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ നാളെ വിശ്വസ വോട്ടെടുപ്പ് തേടിയേക്കും

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ നാളെ വിശ്വസ വോട്ടെടുപ്പ് തേടിയേക്കും. മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരും ഭരണ നിർവഹണത്തിലേക്ക് കടന്നു. അതേസമയം ഉപമുഖ്യമന്ത്രി പദം ആർക്ക് നൽകണമെന്ന കാര്യത്തിൽ എൻസിപിക്കകത്ത് ആശയകുഴപ്പം ഉണ്ടെന്നാണ് സൂചന.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉദ്ധവ് താക്കറെ സർക്കാരിന് ഭൂരിപക്ഷം ഉണ്ടെന്ന് തെളിയിക്കാൻ വിശ്വസ വോട്ടെടുപ്പിന് തയ്യാറെടുക്കുകയാണ് ശിവസേന അധ്യക്ഷൻ കൂടിയായ ഉദ്ധവ് താക്കറെ. നാളെ ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്നാണ് സൂചന. ദിലീപ് വൽസെ പാട്ടീലിനെ പ്രൊ ടേം സ്പീക്കറായി നിയമിക്കും. നേരത്തെ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിനോട് ഭൂരിപക്ഷം തെളിയിക്കാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെ അദ്ദേഹം രാജിവച്ചിരുന്നു. ഉപ മുഖ്യമന്ത്രി പദം സംബന്ധിച്ച് എൻസിപിക്കുള്ളിൽ ആശയക്കുഴപ്പം രൂപപ്പെട്ടതും വേഗത്തിൽ വിശ്വസ വോട്ടെടുപ്പ് നടത്താൻ ത്രികക്ഷി സർക്കാരിനെ പ്രേരിപ്പിച്ചു എന്നാണ് സൂചന. ബിജെപിക്കൊപ്പം നിന്ന ശേഷം തിരിച്ചുവന്ന അജിത് പവാറിനെ ഉപ മുഖ്യമന്ത്രിയാക്കുന്നതിൽ ഒരു വിഭാഗം എൻസിപി എംഎൽഎമാർക്ക് അതൃപ്തി ഉണ്ടായിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് ഭരണപരമായ കാര്യങ്ങളിലേക്ക് കടന്നു. കർഷകരുടെ പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കാനാണ് പ്രഥമ പരിഗണനയെന്ന് മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
Story highlights- Uddhav thackeray, NCP, Shivasena
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here