ഷെയ്ൻ നിഗത്തെ വിലക്കരുതെന്ന് സംവിധായകൻ രാജീവ് രവി; വിലക്ക് ഏർപ്പെടുത്തിയാൽ താരത്തെ വച്ച് സിനിമ ചെയ്യും

ഷെയ്ൻ നിഗത്തിന് ചലച്ചിത്ര നിർമാതാക്കളുടെ സംഘടന വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതികരിച്ച് സംവിധായകൻ രാജീവ് രവി. ഷെയ്നുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സംസാരിച്ച് തീർക്കാവുന്നതേയുള്ളൂവെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വഴക്കിലേർപ്പെട്ട് സംഭവം കൂടുതൽ വഷളാക്കുന്ന സാഹചര്യമല്ല ഉണ്ടാവേണ്ടത്, വേണ്ടത് പ്രശ്‌ന പരിഹാരമാണ്. ഷെയ്നിനൊപ്പം ഇപ്പോൾ ഉപേക്ഷിക്കുമെന്ന് പറയുന്ന സിനിമ ചെയ്ത രണ്ട് സംവിധായകരുടെ ഭാവിയുമാലോചിക്കണമെന്നും സംവിധായകൻ.

Read Also: ഷെയിൻ നിഗമിനെതിരെ പരാതിയുമായി ‘കുർബാനി’യുടെ അണിയറ പ്രവർത്തകരും

ഷെയ്നിനെ പോലൊരു നടനെ ആർക്കും വിലക്കാനാകില്ലെന്നും ആർക്കും വിലക്ക് ഏർപ്പെടുത്തുന്നതിനോട് യോജിക്കുന്നുമില്ലെന്നും സംവിധായകൻ വ്യക്തമാക്കി. വിലക്കുകയാണെങ്കിൽ ഷെയ്ൻ നിഗത്തെ വച്ച് സിനിമ ചെയ്യും. തന്റെ സംവിധാന സഹായിയാകണമെന്ന് മുമ്പ് ഷെയ്ൻ പറഞ്ഞിട്ടുണ്ടൈന്നും അങ്ങനെ ആഗ്രഹമുണ്ടെങ്കിൽ കൂടെ നിർത്തി അസിസ്റ്റന്റാക്കുമെന്നും ജീവിത കാലം മുഴുവനും താരത്തെ വിലക്കാനൊന്നുമാകില്ലെന്നും രാജീവ് രവി പറയുന്നു.

ഒരുപാട് പ്രതീക്ഷയുള്ള നടനാണ് ഷെയ്ൻ. നിരവധി സംവിധായകരും നിർമ്മാതാക്കളും ഷെയ്നിനെ വച്ച് പുതിയ സിനിമകളുടെ ആലോചനയിലാണ്. താരത്തിന്റെ ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ ന്യായീകരിക്കില്ല, പക്ഷെ 22 വയസ്സല്ലേയുള്ളൂ. ഷെയ്ന്റെ പ്രായവും പരിഗണിക്കണം. പ്രേക്ഷകരുടെ വലിയ പിന്തുണയുള്ള നടനാണ് ഷെയ്ൻ നിഗം. ഇപ്പോൾ വിലക്കുമെന്ന് പറയുന്നവർ പോലും ഷെയ്നിനെ വച്ച് സിനിമ ചെയ്യുമെന്നും രാജീവ് പറയുന്നു.

രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലും എന്ന സിനിമയിലാണ് ഷെയ്ൻ മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ടുന്നത്.

shane nigam,  rajeev ravi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top