ഷെയ്‌നെതിരായ വിലക്ക് ചര്‍ച്ചയായില്ല; വിലക്കിയിട്ടില്ലെന്ന് നിര്‍മാതാക്കള്‍

ഷെയ്ന്‍ നിഗമിനെതിരായ വിലക്ക് നിര്‍മാതാക്കളും മന്ത്രിമാരുമായി നടത്തിയ യോഗത്തില്‍ ചര്‍ച്ചയായില്ല. ഷെയ്‌നെ വിലക്കിയിട്ടില്ലെന്ന് നിര്‍മാതാക്കള്‍പറഞ്ഞു. എന്നാല്‍ ഷെയ്‌നെതിരായ പരാതിയില്‍ ഉറച്ച് നില്‍കുന്നതായും നിര്‍മാതാക്കള്‍ പറഞ്ഞു. സിനിമ മേഖലയില്‍ സമഗ്ര നിയമ നിര്‍മാണം നടത്തുമെന്നും ആര്‍ക്കും ആരെയും വിലക്കാന്‍ അവകാശമില്ലെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.

അതേസമയം ഷെയ്‌നും കുടുംബവും താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കി. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണ് ഷെയ്ന്‍ പരാതി നല്‍കിയത്. ഇടവേള ബാബു നിര്‍മാതാക്കളുടെ സംഘടന ഭാരവാഹികളുമായി ഫോണില്‍ സംസാരിച്ചു. ഷെയ്ന്‍ നിലവില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന രണ്ട് ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും 7 കോടി നഷ്ടപരിഹാരം ചോദിച്ച നിര്‍മാതാക്കളുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും ഇടവേള ബാബു പറഞ്ഞു. ഷെയ്ന്‍ നാളെ കേരളത്തില്‍ തിരിച്ചെത്തിയ ഉടന്‍ നിര്‍മ്മാതക്കളുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുമെന്നും ഇടവേള ബാബു പറഞ്ഞു.

Story highlights-AMMA, Shane nigam, producers association

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top