മലപ്പുറത്ത് ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് രണ്ട് മരണം

മലപ്പുറം കാടാമ്പുഴയിൽ ചെങ്കൽ ക്വാറിയിൽ മണ്ണിടിഞ്ഞ് രണ്ട് മരണം. അസം സ്വദേശികളായ സൻവർ അലി, അബ്ദുൾ ഖാദർ എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.

അഞ്ച് പേരായിരുന്നു ക്വാറിയിൽ ഉണ്ടായിരുന്നത്. മൂന്ന് പേർ പുറത്തു പോയത് വൻ ദുരന്തം ഒഴിവാക്കി. നേരത്തേ ക്വാറികളുടെ പ്രവർത്തനം പുരോഗമിക്കുന്ന സമയത്ത് മുകൾ ഭാഗത്ത് മണ്ണ് കൂട്ടിയിട്ടിരുന്നു. ഈ മണ്ണും കല്ലും ഇടിഞ്ഞു വീണാണ് രണ്ട് പേർ മരിച്ചത്. മരിച്ചവരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.

അതേസമയം, ക്വാറി പ്രവർത്തിച്ചിരുന്നത് അനുമതിയില്ലാതെയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. അശാസ്ത്രിയമായ രീതിയിലാണ് ക്വാറിയിൽ മണ്ണെടുപ്പ് നടന്നിരുന്നതെന്നും നാട്ടുകാർ പറഞ്ഞു.

Story highlights- Quarry, malappuram, two died

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top