മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും

മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാര്‍ ഇന്ന് വിശ്വാസ വോട്ട് തേടും. 288 അംഗ സഭയില്‍ 162 എംഎല്‍എമാരുടെ പിന്തുണ ഉണ്ടെന്നാണ് സഖ്യത്തിന്റെ അവകാശവാദം. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ആണ് വിശ്വാസപ്രമേയം ഉദ്ധവ് താക്കറെ അവതരിപ്പിക്കുക.
അടുത്ത ചൊവ്വാഴ്ചയ്ക്കു മുന്‍പു ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ ഭഗത്‌സിംഗ് കോഷിയാരി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ അതുവരെ വൈകിപ്പിക്കേണ്ടെന്ന് മുന്നണിയില്‍ ധാരണ ആകുകയായിരുന്നു. 288 അംഗ നിയമസഭയില്‍ ശിവസേന – എന്‍സിപി – കോണ്‍ഗ്രസ് കക്ഷികള്‍ക്ക് 154 എംഎല്‍എമാരാണുള്ളത്. കൂടാതെ, പ്രഹാര്‍ ജനശക്തി പാര്‍ട്ടി, എസ്പി, സ്വാഭിമാന്‍ പക്ഷ, സ്വതന്ത്രര്‍ എന്നിവരുടെയും പിന്തുണയുണ്ടെന്നു ത്രികക്ഷി സഖ്യം അവകാശപ്പെടുന്നു.
162 അംഗങ്ങളുടെ പിന്തുണ സര്‍ക്കാരിന് ലഭിക്കും എന്ന് സഖ്യം അവകാശപ്പെട്ടു. പ്രത്യേക നിയമസഭാ സമ്മേളനത്തിനായി എന്‍സിപി എംഎല്‍എ ദിലീപ് വല്‍സെ പാട്ടീലിനെ പ്രൊടെം സ്പീക്കറായി തെരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 105 സീറ്റുകളുമായി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്.
മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ശിവസേനയുടെ കടുംപിടിത്തത്തെ തുടര്‍ന്നു ബിജെപി – ശിവസേന സഖ്യം പിരിയുകയായിരുന്നു. അതേസമയം ഔദ്യോഗിക വസതിയിലെക്ക് താമസം മാറ്റേണ്ടെന്ന തന്റെ തിരുമാനത്തില്‍ മാറ്റം ഇല്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചു. മധോശ്രീയില്‍ തന്നെ താമസിക്കാനാണ് തിരുമാനം.
Story highlights -Maharashtra, uddhav thackeray
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News