ഹൈക്കോടതി ഉത്തരവിനെതിരെ പ്രമേയം പാസാക്കി തിരുവനന്തപുരം ബാർ അസോസിയേഷൻ

ഹൈക്കോടതി ഉത്തരവിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ബാർ അസോസിയേഷന്റെ പ്രമേയം. വാഹനാപകട നഷ്ടപരിഹാരം സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് പ്രമേയം പാസാക്കിയത്. പണം കക്ഷിക്കാരുടെ അക്കൗണ്ടിലിടണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇത് അഭിഭാഷകരുടെ അവകാശലംഘനമെന്നാണ് ബാർ അസോസിയേഷന്റെ വാദം. അദാലത്തുകൾ ബഹിഷ്‌ക്കരിക്കാനും അഭിഭാഷകർക്ക് നിർദേശം നൽകി.
കഴിഞ്ഞ നവംബർ 26നാണ് തിരുവനന്തപുരം ബാർ അസോസിയേഷൻ ഇത്തരത്തിൽ പ്രമേയം അവതരിപ്പിച്ചത്. ഹൈക്കോടതി ഉത്തരവിൽ പ്രതിഷേധിച്ചായിരുന്നു പ്രമേയം. വാഹനാപകട നഷ്ടപരിഹാരം പരാതിക്കാർക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകാനുള്ള ഹൈക്കോടതി ഉത്തരവ് അഭിഭാഷകരുടെ അവകാശ ലംഘനമാണെന്ന് ബാർ അസോസിയേഷൻ പ്രമേയം പാസാക്കി. അദാലത്തുകൾ ബഹിഷ്‌കരിക്കാനും നിർദേശം നൽകി. ഇക്കാര്യം ബാർ കൗൺസിൽ വഴി ചീഫ് ജസ്റ്റിസിനെ അറിയിക്കാനാണ് അസോസിയേഷൻ തീരുമാനം.
കേരളത്തിൽ ആദ്യമായാണ് ഹൈക്കോടതി ഉത്തരവിനെ ബഹിഷ്‌കരിക്കാൻ അഭിഭാഷക അസോസിയേഷൻ തീരുമാനിക്കുന്നത് എന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞ ദിവസം വഞ്ചിയൂർ കോടതിയിൽ മജിസ്‌ട്രേറ്റിനെ അഭിഭാഷകർ തടയാൻ ശ്രമിച്ച സംഭവത്തിൽ അഭിഭാഷകർക്കെതിരെയുള്ള ഹൈക്കോടതി നിലപാട് ചർച്ചയായിരുന്നു.
Story highlights- high court of kerala, trivandrum bar association
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here