രണ്ടാം മിനിറ്റില്‍ ഗോള്‍ നേട്ടവുമായി കേരളാ ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്ലില്‍ രണ്ടാം മിനിറ്റില്‍ തന്നെ എഫ്‌സി ഗോവയ്‌ക്കെതിരെ ഗോള്‍ നേടി കേരളാ ബ്ലാസ്റ്റേഴ്‌സ്. സര്‍ജിയോ സിഡോഞ്ചയാണ് ബ്ലാസ്റ്റേഴ്‌സിനായി വല കുലുക്കിയത്. കൊച്ചിയില്‍ സ്വന്തം ആരാധകര്‍ക്കു മുന്‍പിലാണ് ഇന്ന് മത്സരം. പരുക്കും അച്ചടക്കനടപടിയും കാരണം പ്രമുഖ താരങ്ങളുടെ അഭാവമാണ് ഇരു ടീമുകളും നേരിടുന്ന വെല്ലുവിളി.
മുന്‍നിര താരങ്ങളുടെ പരുക്കും ക്യാപ്റ്റന്‍ ഒഗ്ബച്ചേ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാത്തതാണ് നേരിടുന്ന പ്രതിസന്ധി. അഞ്ച് കളികളില്‍ നിന്ന് നാല് പോയിന്റ് സമ്പാദ്യവുമായി ഒമ്പതാം സ്ഥാനത്താണ് ടീം. എടികെയെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തിത്തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് പിന്നീടുള്ള മത്സരങ്ങളില്‍ നേട്ടം ഉണ്ടാക്കാനായിരുന്നില്ല. സൂപ്പര്‍ താരങ്ങള്‍ പരുക്കേറ്റ് പിന്‍മാറിയതോടെ തുടര്‍ തോല്‍വിയായിരുന്നു ടീമിന്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here