റാഫേല്‍ മെസി ബൗളിയുടെ ഗോളില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും മുന്നില്‍

ഐഎസ്എല്ലില്‍ റാഫേല്‍ മെസി ബൗളിയുടെ ഗോളില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് വീണ്ടും മുന്നില്‍. അന്‍പത്തിയൊന്നാം മിനിറ്റില്‍ മലയാളി താരം പ്രശാന്തിന്റെ പാസില്‍ നിന്നായിരുന്നു റാഫേല്‍ മെസി ബൗളിയുടെ ഗോള്‍. നിലവില്‍ 2 – 1 എന്ന നിലയിലാണ് സ്‌കോര്‍.
രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍ നേടിയ കേരളം കളിയില്‍ ആധിപത്യം നേടിയിരുന്നു. നാല്‍പത്തിയൊന്നാം മിനിറ്റില്‍ ഗോവ തിരിച്ചടിച്ചു. സര്‍ജിയോ സിഡോഞ്ചയാണ് ബ്ലാസ്റ്റേഴ്‌സിനായി രണ്ടാം മിനിറ്റില്‍ വല കുലുക്കിയത്. ജാക്കിചന്ദ് സിംഗിന്റെ ക്രോസില്‍ മുര്‍താദ സെറിഗിനാണ് ഗോവയ്ക്കായി സമനില ഗോള്‍ നേടിയത്.
മുന്‍നിര താരങ്ങളുടെ പരുക്കും ക്യാപ്റ്റന്‍ ഒഗ്ബച്ചേ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാത്തതാണ് നേരിടുന്ന പ്രതിസന്ധി. അഞ്ച് കളികളില്‍ നിന്ന് നാല് പോയിന്റ് സമ്പാദ്യവുമായി ഒമ്പതാം സ്ഥാനത്താണ് ടീം. എടികെയെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തിത്തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് പിന്നീടുള്ള മത്സരങ്ങളില്‍ നേട്ടം ഉണ്ടാക്കാനായിരുന്നില്ല. സൂപ്പര്‍ താരങ്ങള്‍ പരുക്കേറ്റ് പിന്‍മാറിയതോടെ തുടര്‍ തോല്‍വിയായിരുന്നു ടീമിന്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here