ഐഎസ്എലില്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സ് – ഗോവ പോരാട്ടം

ഐഎസ്എലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കരുത്തരായ എഫ്‌സി ഗോവയെ നേരിടും. കൊച്ചിയിലാണ് മത്സരം. പരുക്കും അച്ചടക്കനടപടിയും കാരണം പ്രമുഖ താരങ്ങളുടെ അഭാവമാണ്
ഇരു ടീമുകളും നേരിടുന്ന വെല്ലുവിളി.

മുന്‍നിര താരങ്ങളുടെ പരുക്കും ക്യാപ്റ്റന്‍ ഒഗ്ബച്ചേ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരത്തതുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്ന പ്രതിസന്ധി. അഞ്ച് കളികളില്‍ നിന്ന് നാല് പോയിന്റ് സമ്പാദ്യവുമായി 9ാം സ്ഥാനത്തായി ടീം. ആദ്യ എടികെയെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തിത്തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് പിന്നീടുള്ള മത്സരങ്ങളില്‍ നേട്ടം ഉണ്ടാക്കാനായിരുന്നില്ല. സൂപ്പര്‍ താരങ്ങള്‍ പരുക്കേറ്റ് പിന്‍മാറിയതോടെ തുടര്‍ തോല്‍വിയായിരുന്നു ടീമിന്.

ഗോവയ്‌ക്കെതിരെ ശക്തമായ തിരിച്ചുവരവാണ് ടീം പ്രതീക്ഷിക്കുന്നതെന്ന് മസിജഡോനിയന്‍ താരം വ്‌ളാറ്റ്‌കോ ഡ്രൊബേരോസ് പറഞ്ഞു. പരുക്ക് പൂര്‍ണ്ണമായി മാറാത്തതിനാല്‍ മരിയോ ആര്‍ക്കെസ്, മുസ്തഫ നിങ് അടക്കം ഇന്ന് കേരള നിരയിലുണ്ടാകില്ല. അഞ്ച് മത്സരത്തില്‍ എട്ട് പോയിന്റ് നേടിയ ഗോവയും സമാന പ്രതിസന്ധിയിലാണ്. അച്ചടക്കനടപടി നേരിടുന്ന പ്രമുഖരായ ലെന്‍ ദുങ്കല്‍, ഹ്യൂഗോ ബോമസ് എന്നിവര്‍ക്ക് കൊച്ചിയില്‍ ഇറങ്ങാനാകില്ല. സൂപ്പര്‍ താരം ഫെറാന്‍ കൊറോമിനോസിന്റെ പരുക്കുകൂടി വന്നതോടെ കേരള കോച്ച് എല്‍കോ ഷട്ടോരിയുടെ സമാന പ്രതിസന്ധിയാണ് ഗോവന്‍ കോച്ച് സെര്‍ജിയോ ലൊബേരയ്ക്കും.

Story highlights- isl , kerala blasters, fc goa‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More