ഫേസ്ബുക്ക് വഴി പ്രണയം; വിവാഹാഭ്യർത്ഥന നിരസിച്ച യുവാവിനെ കൊല്ലാൻ മലേഷ്യൻ യുവതിയുടെ ക്വൊട്ടേഷൻ

ഫേസ്ബുക്ക് പ്രണയം നിരസിച്ച യുവാവിനെ കൊല്ലാൻ മലേഷ്യൻ യുവതി ക്വൊട്ടേഷൻ നൽകി. തേനി സ്വദേശിയും ബംഗളൂരുവിൽ ഐടി എഞ്ചിനീയറുമായ അശോക് കുമാറാണ് പരാതിയുമായി രംഗത്തെത്തിയത്. അശോകിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഒൻപതംഗ ക്വൊട്ടേഷൻ സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു.
തേനി സ്വദേശികളായ യോഗേഷ് (20), ദിനേശ് (22), കാർത്തിക് (20), മധുര സ്വദേശികളായ അൻപരശൻ (24), മുനിയസ്വാമി (21), തിരുമുരുകൻ (21), അയ്യനാർ (20), ബാസ്‌കരൻ (47) എന്നിവരെയാണ് ബോഡി പൊലീസ് അറസ്റ്റു ചെയ്തത്. ഇവരിൽ നിന്ന് ആയുധങ്ങളും വാഹനങ്ങളും പൊലീസ് പിടികൂടി.
ഫേസ്ബുക്കിലൂടെയാണ് അശോക് കുമാർ മലേഷ്യൻ യുവതിയെ പരിചയപ്പെടുന്നത്. ഇത് പിന്നീട് പ്രണയമായി മാറി. യുവതി പല തവണ വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും അശോക് സമ്മതിച്ചില്ല. ഇതോടെ യുവതി തേനിയിലെത്തി അശോകിനെ നേരിൽ കണ്ടു. വിവാഹം കഴിക്കണമെന്ന ആവശ്യം യുവതി ആവർത്തിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. യുവതി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവാവ് പരാതിൽ പറയുന്നു. തുടർന്ന് അശോക് വീരപാണ്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അശോക് കുമാറിനെ കൊല്ലാൻ 5 ലക്ഷം രൂപയാണ് സംഘം യുവതിയോട് ആവശ്യപ്പെട്ടത്. ഇതിൽ 1 ലക്ഷം മുൻകൂറായി വാങ്ങുകയും ചെയ്തിരുന്നു.
Story highlights- Quotation, facebook love, facebook
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here