യൂണിവേഴ്‌സിറ്റി കോളേജ് വധ ശ്രമക്കേസ്; പതിമൂന്നാം പ്രതി കീഴടങ്ങി

യൂണിവേഴ്‌സിറ്റി കോളേജ് വധ ശ്രമകേസിലെ പതിമൂന്നാം പ്രതി കീഴടങ്ങി. നെയ്യാറ്റിന്‍കര സ്വദേശി ഹൈദര്‍ ഷാനവാസാണ് കീഴടങ്ങിയത്. രാവിലെ കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഇതോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. കേസിലാകെ 19 പ്രതികളാണുള്ളത്. പ്രതികളെല്ലാം അറസ്റ്റിലായ സാഹചര്യത്തില്‍ ഉടന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പോലീസ് പറഞ്ഞു.

വധശ്രമക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകുന്നത് വലിയ വിവാദമായിരുന്നു. കഴിഞ്ഞ ജൂലൈ പന്ത്രണ്ടിനാണ് യൂണിവേഴ്‌സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ അഖില്‍ ചന്ദ്രനെ കോളേജിനുള്ളില്‍ വെച്ചു കുത്തി പരിക്കേല്‍പ്പിച്ചത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റ് ചെയ്തിരുന്നു. കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് അംഗങ്ങളായ അമല്‍ മുഹമ്മദ്, ടി ശംഭു, ആര്‍ സുനില്‍, അജ്മല്‍, വിഘ്‌നേഷ് എന്നിവരാണ് അറസ്റ്റിലായത്. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിനേയും പൊലീസിനേയും ആക്രമിച്ചതില്‍ ഇവര്‍ക്ക് പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലായിരുന്നു അറസ്റ്റ്.

 

Story highlights- University college murder case,ksu, sfi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top