തിരുവനന്തപുരത്ത് നടുറോഡിൽ യുവാക്കൾ തമ്മിൽ സംഘർഷം

തിരുവനന്തപുരം പോത്തൻകോട് ജംഗ്ഷനിൽ നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് നിർത്തി യുവാക്കൾ തമ്മിൽ സംഘർഷം. നടുറോഡിൽ യുവാവിനെ ക്രൂരമായി മർദിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം.
തിരക്കേറിയ പോത്തൻകോട് ജംഗ്ഷനിൽ ചന്തയിലേയ്ക്കുള്ള പ്രവേശന വാതിലിന് സമീപമാണ് സംഘർഷമുണ്ടായത്. ബൈക്കിലെത്തിയ യുവാക്കൾ തമ്മിൽ പരസ്പരം വാക്കേറ്റമുണ്ടായി നടുറോഡിൽ തമ്മിലടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഘർഷത്തിന്റെ കാരണം വ്യക്തമല്ല.
മർദനമേറ്റ യുവാവിന് ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്. നാട്ടുകാർ വിവരം പോത്തൻകോട് പൊലീസിലിൽ അറിയിച്ചിട്ടും പൊലീസ് സ്ഥലത്തെത്താൻ വൈകിയതായും ആരോപണമുണ്ട്. പരാതിയുമായി ആരും എത്താത്തതിനാൽ കേസെടുത്തില്ലെന്നാണ് പൊലീസ് പറയുന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണെങ്കിലും സ്വാഭാവിക അന്വേഷണത്തിനുപോലും പൊലീസ് തയ്യാറായില്ലന്നാണ് ആക്ഷേപം.
Story highlights- beaten up, trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here