ഇനി മുതൽ ഗൂഗിൾ മാപ്പിലും ഓഗ്മെന്റ് റിയാലിറ്റി സാങ്കേതികവിദ്യ

ഓഗ്മെന്റ് റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ച് വൻ പരിഷ്‌കാരങ്ങളുമായി എത്തുകയാണ് ഗൂഗിൾ മാപ്പ്. കാൽനട യാത്രക്കാർക്ക് വേണ്ടിയുള്ളതായിരിക്കും ഗൂഗിൾ മാപ്പിൽ വരാൻ പോകുന്ന പ്രധാനപ്പെട്ട മാറ്റങ്ങൾ. ഇതുപ്രകാരം റോഡിലൂടെ നടന്നുപോകുമ്പോൾ ലക്ഷ്യസ്ഥാനത്തെത്താൻ എങ്ങോട്ട് തിരിയണമെന്ന് ഗൂഗിൾ മാപ്പ് വാക്കിംഗ് നാവിഗേഷൻ നിങ്ങൾക്ക് കാണിച്ചുതരും.
ഫോൺ സ്‌ക്രീനിൽ പതിവ് മാപ്പ് നാവിഗേഷന് പകരമായി ഡിജിറ്റൽ സ്ട്രീറ്റ് സൈനുകളും വെർച്വൽ ആരോകളും ഉൾക്കൊള്ളിച്ചാണ് പുതിയ നാവിഗേഷൻ. റോഡിൽ ഏതു ഭാഗത്തേക്കാണ് തിരിയേണ്ടത് എന്ന് സംശയമുണ്ടാകുമ്പോൾ ഇനി ഡിജിറ്റൽ ആരോകൾ ഏത് ഭാഗത്തേക്ക് തിരിയണം എന്ന് കൃത്യമായി കാണിച്ചുതരും.
ഫോൺ ഉയർത്തിപ്പിടിക്കുമ്പോൾ മാപ്പിന്റെ ഓഗ്മെന്റഡ് റിയാലിറ്റി നാവിഗേഷൻ ഓണാകും. ഡിജിറ്റൽ ആരോകൾ നിങ്ങൾക്ക് വഴി കാട്ടുന്നതിനാൽ പെട്ടെന്ന് ഫോൺ നോക്കി അത് തിരിച്ചുവക്കാം. ഇടത്തോട്ടോ വലത്തോട്ടോ എന്ന് സംശയമുള്ളവർക്കും പുതിയ മാപ്പ് സാങ്കേതികവിദ്യ സഹായകമാകും.
ഇപ്പോൾ വലിയ പ്രോജക്ടുകളിലും, ടിവി സ്‌ക്രീനിലും മറ്റും കാണുന്ന ഓഗ്മെന്റ് റിയാലിറ്റി മൊബൈലിലേക്ക് വരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഇതോടെ സാധാരണക്കാർക്കും ഓഗ്മെന്റഡ് റിയാലിറ്റി എന്ന സാങ്കേതികവിദ്യ ജീവിതത്തിൽ ഏറെ പ്രയോജനപ്പെടും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here