Advertisement

കൊല്ലം ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾക്ക് ചട്ടവിരുദ്ധമായി ടാർജറ്റും ക്വോട്ടയും

December 2, 2019
Google News 1 minute Read

ചട്ടവിരുദ്ധമായി ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾക്ക് കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി ടാർജറ്റും ക്വോട്ടയും നിശ്ചയിക്കുന്നതായി ആക്ഷേപം. നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് റൂറൽ എസ്പിക്ക് കത്ത് നൽകി കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ.

എന്നാൽ, അത്തരത്തിൽ ഒരു ക്വാട്ടയും നിശ്ചയിച്ച് നൽകിയിട്ടില്ലെന്ന് റൂറൽ എസ്പി ഹരിശങ്കർ ട്വന്റി ഫോറിനോട് പ്രതികരിച്ചു. സംസ്ഥാനത്ത് നിലനിൽക്കുന്ന പൊലീസ് ചട്ടങ്ങൾ കാറ്റിൽ പറത്തി കൊല്ലം റൂറൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾക്ക് റൂറൽ എസ്പി ടാർജറ്റും ക്വോട്ടയും നിശ്ചചയിച്ചിക്കുന്നതായാണ് പരാതി. വാഹന പരിശോധന, ചെറിയ പെറ്റി കേസുകൾ എന്നിവയിൽ ടാർജറ്റും, ക്വോട്ടയും നിശ്ചയിക്കുന്നു. ഇത് പൊലീസുകാരിൽ വലിയ മാനസിക സമ്മർദങ്ങൾ സൃഷ്ടിക്കുന്നതായി കാട്ടിയാണ് റൂറൽ എസ്പിക്ക് കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ കത്ത് നൽകിയിരിക്കുന്നത്.

സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെയോ ഡിജിപിയുടെയോ നിർദേശം ഇല്ലാതെയാണ് ഈ നടപടി. ഹെൽമറ്റ് വേട്ടക്കും, മദ്യപിച്ചു വാഹനം ഓടിക്കുന്നതിനും ഓരോ സ്റ്റേഷൻ പരിധിയിൽ ടാർജറ്റും, ക്വാട്ടയും നിശയിച്ചിരിക്കുകയാണ്. ഇത് ചട്ട വിരുദ്ധമാണെന്നും പൊലീസ് ഉദ്യോഗസ്ഥരെ ഇതിൽ നിന്ന് ഒഴിവാക്കണമെന്നും അസോസിയേഷൻ കത്തിൽ ആവശ്യപെടുന്നു.

റൂറൽ ജില്ലാ മേധാവിയുടെ ടാർജറ്റും ക്വട്ടയും ജനങ്ങൾക്കു പൊലീസിനോട് വൈരാഗ്യ ബുദ്ധി ഉണ്ടാകുന്നതായും കത്തിൽ പറയുന്നു. കടയ്ക്കലിൽ പൊലീസിനെതിരെ ശക്തമായ ജനരോഷം ഉണ്ടാകാൻ ഇതാണ് കാരണമെന്നും കത്തിലുണ്ട്.

അതേസമയം, ആരോപണം അടിസ്ഥാന രഹിതമാണെന്നും അത്തരത്തിൽ ഒരു ക്വാട്ടയും നിശ്ചയിച്ച് നൽകുന്ന ശീലം പൊലീസിനില്ലെന്നും റൂറൽ എസ്പി ഹരിശങ്കർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here