കേരള സര്‍വകലാശാല മോഡറേഷന്‍ ക്രമക്കേട്; അന്വേഷണം ക്രൈംബ്രാഞ്ചിന്

കേരള സര്‍വകലാശാല മോഡറേഷന്‍ ക്രമക്കേടില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. കേസെടുത്ത് അന്വേഷിക്കണമെന്ന ജില്ലാ ക്രൈം ബ്രാഞ്ചിന്റെ ശുപാര്‍ശയിലാണ് തീരുമാനം. സര്‍വകലാശാലയില്‍ സുരക്ഷാ പ്രോട്ടോകോള്‍ പാലിക്കുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മോഡറേഷന്‍ ക്രമക്കേടിലെ പ്രാഥമിക പരിശോധനയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്.
സര്‍വകലാശാലയില്‍ സുരക്ഷാ പ്രോട്ടോകോളുകള്‍ പാലിക്കുന്നില്ല, മോഡറേഷന്‍ ക്രമക്കേടിന്റെ ഉറവിടമായ ഇഎസ് സെക്ഷനില്‍ ഗുരുതര അനാസ്ഥ, സെക്ഷനുകളിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക കംപ്യൂട്ടറില്ല, ഡെപ്യൂട്ടി രജിസ്ട്രാര്‍ തന്റെ യൂസര്‍ ഐഡിയും വിവരങ്ങളും മറ്റ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നു എന്നതടക്കമുള്ള വീഴ്ചകള്‍ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സര്‍വകലാശാലയുടെ വീഴ്ചകള്‍ മുതലെടുത്താണോ തട്ടിപ്പ് നടത്തിയതെന്ന് പരിശോധിക്കണമെന്നായിരുന്നു ജില്ലാ ക്രൈം ബ്രാഞ്ചിന്റെ ശുപാര്‍ശ.
സര്‍വകലാശാലയുടെ ആഭ്യന്തര സാങ്കേതിക സമിതിയുടെ അന്വേഷണത്തില്‍ സോഫ്റ്റ്‌വെയറിലെ വീഴ്ചയാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സോഫ്റ്റ്‌വെയറിന്റെ പ്രശ്നമാണോ എന്ന് കണ്ടെത്താന്‍ വിശദമായ പരിശോധന വേണമെന്നും ജില്ലാ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യകതമാക്കിയിരുന്നു.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഡിജിപിക്കു കൈമാറിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തായിരിക്കും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here