ബിജെപിയിൽ ചേർന്നത് തെന്നിന്ത്യൻ താരം നമിത; ആളുമാറി നമിത പ്രമോദിന്റെ ഫേസ്ബുക്ക് പേജിൽ കമന്റുകളുടെ പ്രവാഹം

തെന്നിന്ത്യൻ സിനിമാ താരം നമിത കഴിഞ്ഞ ദിവസമാണ് ബിജെപിൽ ചേർന്നത്. ദേശീയ മാധ്യമങ്ങൾ ഉൾപ്പടെ സംഭവം വാർത്തയാക്കുകയും ചെയ്തു. ‘നടി നമിത ബിജെപിയിൽ ചേർന്നു’ എന്ന തലക്കെട്ടോടെ വന്ന വാർത്ത ചിലരിൽ സംശയത്തിനിടയാക്കി. മലയാള ചലച്ചിത്ര താരം നമിത പ്രമോദാണോ ബിജെപിയിൽ ചേർന്നതെന്ന സംശയം ഉയർന്നെങ്കിലും വാർത്ത മുഴുവനായും വായിച്ചവർക്ക് ആ സംശയം തോന്നുകയുമില്ല. വാർത്തയുടെ മുക്കും മൂലയും കേട്ട് നമിത പ്രമോദിനെതിരെ തിരിഞ്ഞിരിക്കുകയാണ് ഒരു കൂട്ടം ആളുകൾ.

നമിത പ്രമോദിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. നമിത നവംബർ 27 ന് ടൈംലിനിലിട്ട ഒരു പോസ്റ്റിന് താഴെയാണ് കമന്റുകൾ അധികവും വന്നിരിക്കുന്നത്. നമിതയെ ‘ജി’ എന്ന് അഭിസംബോധന ചെയ്തുള്ള കമന്റുകൾ കാണാം. ‘ധ്വജ പ്രണാമം! ധൈര്യമായി മുന്നോട്ടു പോകുക. സംഘം കാവലുണ്ട്’ എന്നാണ് ഒരു കമന്റ്. ‘സംഘപ്രസ്ഥാനത്തിന്റെ തിരുനെറ്റിയിൽ മറ്റൊരു പൊൻതൂവൽ കൂടി’ എന്ന് മറ്റൊരാൾ കമന്റിട്ടു. നമിതയെ കാത്ത് ഗവർണർ സ്ഥാനമുണ്ടെന്നും, നല്ല തീരുമാനമെന്നും, ഇനി നമിതയുടെ സിനിമ കാണില്ലെന്നും വരെ പറഞ്ഞവരുമുണ്ട്. കമന്റിട്ടവർക്ക് ആളുമാറിപ്പോയെന്ന് തിരുത്തിയവരുമുണ്ട്.

Read also: നടി നമിത ബിജെപിയിൽ ചേർന്നു

ഭർത്താവ് വീരേന്ദ്ര ചൗധരിക്കൊപ്പമായിരുന്നു നമിത ബിജെപിയിൽ ചേർന്നത്. ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ പി നഡ്ഡയുടെ സാന്നിധ്യത്തിലാണ് താരം പാർട്ടിയിൽ അംഗത്വമെടുത്തത്. നേരത്തെ അണ്ണാഡിംഎംകെയിൽ നമിത അംഗത്വം എടുത്തിരുന്നു. ഇതിൽ നിന്ന് രാജിവച്ചാണ് നടി ബിജെപിയിൽ ചേർന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ അണ്ണാഡിംഎംകെയുടെ താരപ്രാചരകയായിരുന്നു നമിത.

Story highlights- Actress namita, namita pramod, bjpനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More