സവാളക്ക് ‘പൊന്നും’ വില: കല്യാണത്തിന് സമ്മാനം നൽകി സുഹൃത്തുക്കൾ

ഉള്ളി വില സെഞ്ച്വറിയടിക്കുമ്പോൾ ആളുകൾ കല്യാണത്തിന്റെ ധൂർത്ത് തീരുമാനിക്കുന്നത് എത്ര ഉള്ളി ഉപയോഗിച്ചെന്ന കണക്ക് വെച്ചാണ്. വില നൂറ് കടന്ന്, ഉള്ളി മോഷണം നടക്കുന്ന അവസ്ഥ വരെയായി. കടുത്ത പ്രതിഷേധത്തിലേക്ക് വരെ കാര്യങ്ങളെത്തി.

ആഡംബര വിവാഹത്തിന് സമ്മാനം നൽകുന്നത് ഉള്ളിയാണെന്ന സ്ഥിതിയാണിപ്പോൾ. ‘ജിഎൻപിസി’ ഫേസ്ബുക്ക് കൂട്ടായ്മയിലാണ് ഒരു വിവാഹത്തിന് നവദമ്പതികൾക്ക് സുഹൃത്തുക്കൾ സവാള,ഉള്ളി എന്നിവ സമ്മാനമായി നൽകുന്ന ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.

‘ഇത്രയും ആർഭാടമോ’, ‘ധൂർത്ത് അൽപ്പം കൂടുന്നുണ്ട്’, ‘പണത്തിന്റെ അഹങ്കാരം’, എന്നിങ്ങനെയുള്ളയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ. ഇതുവരെ 65000ൽ അധികം പേർ ലൈക്ക് ചെയ്തിട്ടുണ്ട് പോസ്റ്റ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top