സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്; കൊച്ചിയിൽ ഡോക്ടർക്ക് ഒരു ലക്ഷം രൂപ നഷ്ടമായി

സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. കൊച്ചി സ്വദേശിയായ ഡോക്ടർക്ക് ഒരു ലക്ഷം രൂപ നഷ്ടമായി. പതിനഞ്ച് മിനിട്ടിന്റെ ഇടവേളയിൽ പത്ത് തവണയായി പണം പിൻവലിച്ചു. ലേക്‌ഷോർ ആശുപത്രിയിലെ ഡോക്ടർ ഷാബിറാണ് തട്ടിപ്പിനിരയായത്.

6.55 മുതൽ വൈകീട്ട് 7.10 വരെയുള്ള സമയത്താണ് ഡോക്ടർക്ക് പണം നഷ്ടമായിരിക്കുന്നത്. കൊച്ചിയിലെ രണ്ട് ബാങ്കുകളുടെ എടിഎം വഴിയാണ് പണം പിൻവലിച്ചിരിക്കുന്നത്. വ്യാജ എടിഎം നിർമിച്ച് ഷാബിറിന്റെ പിൻകോഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം.

Story highlights- ATM fraud case, kochi, lakeshore hospital, doctor shabir

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top