ദേശീയ വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന് കണ്ണൂരില്‍ തുടക്കമായി

നാലാമത് ദേശീയ വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന് കണ്ണൂരില്‍ തുടക്കമായി. മുന്നൂറോളം താരങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഈ മാസം എട്ടിന് അവസാനിക്കും. വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിനാണ് കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് തുടക്കമായത്.
34 ടീമുകളിലായി 286 താരങ്ങളാണ് മത്സരത്തിനിറങ്ങുന്നത്. റെയില്‍വേ, സര്‍വീസസ്, ഹരിയാന തുടങ്ങിയ ടീമുകളില്‍ നിന്നായി 20 ഓളം അന്തര്‍ദേശിയ താരങ്ങളും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്. പത്ത് വിഭാഗങ്ങളിലായാണ് മത്സരം. ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here