കോഴിക്കോട് സിപിഐഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം; എട്ട് പേർക്ക് പരുക്ക്

കോഴിക്കോട് ഉള്ളിയേരിയിൽ സിപിഐഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. ടൗണിൽ ഇന്റർലോക്ക് വിരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ എട്ടു പേർക്ക് പരുക്കേറ്റു.
മൂന്നു ദിവസങ്ങൾക്ക് മുൻപാണ് ഉള്ളിയേരി ടൗണിൽ ഇന്റർലോക്ക് വിരിക്കാൻ തുടങ്ങിയത്. ഇതോടെ കടുത്ത ഗതാഗത കുരുക്കാണ് ഈ മേഖലയിൽ അനുഭവപ്പെട്ടിരുന്നത്. പണി പെട്ടെന്ന് പൂർത്തിയാക്കണമെന്ന് വകുപ്പ് ഉദ്യോഗസ്ഥരോട് സംസാരിക്കുന്നതിനിടയിൽ സിപിഐഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു.
എന്നാൽ യാതൊരു പ്രകോപനവുമില്ലാതെ കോൺഗ്രസ് പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് സിപിഐഎം പ്രവർത്തകരുടെ ആരോപണം. സംഘർഷത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡ് പണി വേഗത്തിൽ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.
Story highlights- congress, Cpim, kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here