ജസ്റ്റിസ് ലോയയുടെ മരണം: പുനരന്വേഷണം പ്രഖ്യാപിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

ജസ്റ്റിസ് ബിഎച്ച് ലോയയുടെ മരണത്തിൽ പുനരന്വേഷണം പ്രഖ്യാപിക്കാൻ മഹാരാഷ്ട്ര സർക്കാർ നടപടികളാരംഭിച്ചു. കേസിൽ അന്വേഷണം ആവശ്യമില്ലെന്ന സുപ്രിം കോടതി വിധിയെ എങ്ങനെ മറികടക്കുമെന്നതിനെക്കുറിച്ച് വിദഗ്ധരിൽ നിന്ന് ഉദ്ധവ് താക്കറേ സർക്കാർ അഭിപ്രായം തേടിയതായാണ് ശിവസേന നൽകുന്ന സൂചനകൾ.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കൊലക്കേസിൽ വാദം കേട്ടിരുന്ന പ്രത്യേക സിബിഐ ജഡ്ജി ആയിരുന്നു ജസ്റ്റിസ് ലോയ.2014ഡിസംബർ രാത്രി ദുരൂഹ സാഹചര്യത്തിൽ നാഗ്പൂരിൽ വച്ച് അദ്ദേഹം മരണപ്പെട്ടു.

ജസ്റ്റിസ് ലോയക്ക് ശേഷം കേസിൽ വാദം കേട്ട ജസ്റ്റിസ് എംബി ഗോസാവിയാണ് കേസിൽ ഷായെ കുറ്റവിമുക്തനാക്കിയത്. ലോയയുടെ മരണത്തിന് പിന്നിൽ ദുരുഹതകളുണ്ടെന്ന സംശയം വിവിധ കോണുകളിൽ നിന്നുയർന്നിരുന്നു. കോടതികളിലും അന്വേഷണാവശ്യം എത്തി. 2018ൽ സുപ്രിം കോടതി അന്വേഷണം ആവശ്യമില്ലെന്ന വിധി ഒടുവിൽ പുറപ്പെടുവിച്ചു.

അമിത് ഷായെ നിയന്ത്രിക്കാൻ കേസ് വീണ്ടും തുറക്കുകയെന്ന തന്ത്രത്തെ ശരത് പവാറും പിന്തുണച്ചതായാണ് റിപ്പോർട്ടുകൾ. സംഭവത്തിന് പിന്നിലെ ദുരുഹതകളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് ഇപ്പോഴത്തെ ശ്രമം.

 

 

 

justice loya case, maharashtra govt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top