Advertisement

കൈതമുക്കിലെ സംഭവം ഇനി ആവർത്തിക്കരുതെന്ന് മന്ത്രി കെകെ ശേലജ; സംഭവം ലജ്ജാകരമെന്ന് സ്പീക്കർ

December 3, 2019
Google News 1 minute Read

കൈതമുക്കിലെ സംഭവം ഇനി ആവർത്തിക്കരുതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. സംഭവം ലജ്ജാകരമാണെന്നായിരുന്നു സ്പീക്കർ ശ്രീരാമകൃഷ്ണന്റെ പ്രതികരണം. കൈതമുക്ക് ഭാഗത്ത് റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്നവരുടെ സാമൂഹ്യ സ്ഥിതി പരിശോധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കൈതമുക്ക് സംഭവത്തിൽ മന്ത്രിമാരും വിവിധ രാഷ്ട്രീയ നേതാക്കളും പ്രതികരണവുമായി രംഗത്തെത്തി. ഇതേപോലുള്ള സംഭവങ്ങൾ കേരളത്തിൽ ഇനി ആവർത്തിക്കരുതെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു.

Read Also : പട്ടിണി സഹിക്കവയ്യാതെ കുട്ടികളെ ശിശുക്ഷേമ വകുപ്പിന് കൈമാറിയ സംഭവം; അമ്മയ്ക്ക് ജോലി നൽകിക്കൊണ്ടുള്ള ഉത്തരവ് കൈമാറി

ലജ്ജാകരമായ സംഭവമെന്നായിരുന്നു സ്പീക്കർ ശ്രീരാമകൃഷ്ണന്റെ പ്രതികരണം. കൈതമുക്ക് സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഈ ഭാഗത്ത് റെയിൽവേ പുറംപോക്ക് ഭാഗത്ത് താമസിക്കുന്നവരുടെ സാമൂഹിക സ്ഥിതി പരിശോധിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കുട്ടികൾ പട്ടിണിയായിരുന്നില്ലെന്നാണ് ബന്ധുക്കളും അയൽവാസികളും പറഞ്ഞതെന്ന് വീട്ടിൽ സന്ദർശനം നടത്തിയ ബാലാവകാശ കമ്മിഷൻ ചെയർമാൻ പി.സുരേഷ് പറഞ്ഞു.

അതേസമയം കുടുംബത്തിന് പട്ടിണിയുള്ളതായി അറിയില്ലെന്നും സഹായങ്ങൾ ചെയ്ത് കൊടുത്തിരുന്നുവെന്നും വാർഡ് കൗൺസിലർ പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here