Advertisement

പട്ടിണി സഹിക്കവയ്യാതെ കുട്ടികളെ ശിശുക്ഷേമ വകുപ്പിന് കൈമാറിയ സംഭവം; അമ്മയ്ക്ക് ജോലി നൽകിക്കൊണ്ടുള്ള ഉത്തരവ് കൈമാറി

December 3, 2019
Google News 0 minutes Read

പട്ടിണി സഹിക്കവയ്യാതെ കുട്ടികളെ ശിശുക്ഷേമ വകുപ്പിമ് കൈമാറിയ സംഭവത്തിൽ അടിയന്തര നടപടി കൊക്കൊണ്ട് നഗരസഭ. കുഞ്ഞുങ്ങളുടെ അമ്മയ്ക്ക് ജോലി നൽകിക്കൊണ്ടുള്ള ഉത്തരവ് നഗരസഭ ഇന്ന് കൈമാറി. മേയർ കെ.ശ്രീകുമാർ പൂജപ്പുര മഹിളാ മന്ദിരത്തിൽ നേരിട്ടെത്തിയാണ് ഉത്തരവ് കൈമാറിയത്. അമ്മയ്ക്ക് സൗകര്യമുള്ള സ്ഥലത്ത് നഗരസഭ ജോലി നൽകും. കൈതമുക്ക് കോളനിയിലെ ബാക്കിയുള്ള 12 കുടുംബങ്ങളെ ലൈഫ് പദ്ധതിയിലുൾപ്പെടുത്തുമെന്നും മേയർ പറഞ്ഞു.

കുടുംബത്തിന് പട്ടിണിയുള്ളതായി അറിയില്ലായിരുന്നുവെന്നും കുടുംബപ്രശ്‌നമുണ്ടായിരുന്നുവെന്ന് അറിയാമായിരുന്നുവെന്നും കൗൺസിലർ കോമളവല്ലി പറഞ്ഞു. കൗൺസിലർ എന്ന നിലയിൽ ഇതിൽ ഇടപെട്ടിട്ടുണ്ടെന്നും കോമളവല്ലി പറഞ്ഞു. മണ്ണ് വാരി തിന്ന സംഭവം കൃത്യമായി അറിയില്ലെന്നും അംഗനവാടിയിൽ നിന്നടക്കം ഭക്ഷണം ലഭ്യമാക്കിയിട്ടുണ്ടായിരുന്നുവെന്നും കൗൺസിലർ പറഞ്ഞു. ഇന്നലെ സ്ഥലത്തെത്താഞ്ഞത് ചില സ്വകാര്യ ബുദ്ധിമുട്ടുള്ളതിനാലെന്നും കൗൺസിലർ പറയുന്നു.

അതേസമയം, കൈതമുക്കിലെ സംഭവം ഇനി ആവർത്തിക്കരുതെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു. ഇതിന് എല്ലാവരുടേയും പിന്തുണ വേണം. ദരിദ്രരായ ആളുകൾ ഇനിയും കേരളത്തിൽ ഉണ്ട്. ഇത് തടയാൻ കൂട്ടായ ശ്രമമാണ് വേണ്ടത്. ദരിദ്രരായ കുട്ടികളെ കണ്ടത്താനുള്ള സർവ്വെ പുരോഗമിക്കുകയാണ്. പ്രളയം ബാധിച്ചതിനാലാണ് ഇത് നിർത്തിച്ചെത്. മാർച്ചിൽ പൂർത്തിയാക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here