കള്ളപ്പണ കേസ്; കോൺഗ്രസ്സ് പാർട്ടിയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

കോൺഗ്രസ്സ് പാർട്ടിയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ഹൈദരാബാദ് സ്ഥാപനം 170 കോടി കള്ളപ്പണം കോൺഗ്രസ്സിന് കൈമാറിയെന്നാണ് ആരോപണം. മുതിർന്ന നേതാക്കൾക്ക് സമൻസ് നൽകിയിട്ടും രേഖകൾ ഹാജരാക്കാത്ത സാഹചര്യത്തിലാണ് കാരണം കാണിക്കൽ നോട്ടീസ്. നോട്ടീസിന് ഉചിതമായ വിശദീകരണം നൽകിയില്ലെൻകിൽ കേസ് എടുക്കും എന്നാണ് ആദായ നികുതി വകുപ്പ് അധികൃതർ നൽകുന്ന സൂചന.
ഹൈദരാബാദ് ആസ്ഥാനമായ സ്ഥാപനത്തിൽ നിന്ന് ക്രമവിരുദ്ധമായി കോൺഗ്രസ് 170 കോടി സ്വീകരിച്ചെന്നാണ് ആദഅയ നികുതി വകുപ്പിന്റെ വാദം. ഇക്കാര്യവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ആധായ നികുതി വകുപ്പ് നിർദേശിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് ഇതിന് തയ്യാറായില്ല. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ നവംബർ നാലിന് നേരിട്ട് ഹാജരാകണമമെന്നാവശ്യപ്പെട്ട് മുതിർന്ന നേതാക്കൾക്ക് ആദായനികുതി വകുപ്പ് സമൻസ് അയച്ചിരുന്നു.
എന്നാൽ, ആരും ഹാജരായില്ല. ഇതിനു പിന്നാലെയാണ് കാരണം കാണിക്കൽ നോട്ടീസ് കൈമാറിയത്. ഈ സാഹചര്യത്തിലാണ് സ്വീകരിച്ച കോടികൾ കള്ളപ്പണമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ഇന്നലെയാണ് ആദായനികുതി വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് കോൺഗ്രസ് പാർട്ടിക്ക് കൈമാറി. ഹൈദ്രാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഘ ഇൻഫാസ്ട്രക്ചർ ആൻഡ് എഞ്ചിനിയറിംഗ് ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്നും പാർട്ടി കോടികൾ സ്വീകരിച്ചെന്നും എന്നാൽ, ഇതിന്റെ രേഖയൊന്നും സമർപ്പിച്ചിട്ടില്ലെന്നാണ് നോട്ടീസിൽ പറയുന്നത്. പണം കൈപ്പറ്റിയതിന്റെ രേഖകൾ ഉടൻ കൈമാറാനും ആദായനികുതി വകുപ്പ് നോട്ടീസിൽ ആവശ്യപ്പെടുന്നു. കോൺഗ്രസ്സിന് ഒപ്പം 150 കോടി രൂപ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള തെലുങ്ക് ദേശം പാർട്ടിക്ക് ലഭിച്ചെന്നും ആദായനികുതി വകുപ്പ് അവകാശപ്പെടുന്നു. 3000 കോടിരൂപയുടെ കള്ളപ്പണ ഇടപാടാണ് ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള കമ്പനിയിലൂടെ നടന്നത് എന്നാണ് വകുപ്പിന്റെ വാദം. ബാക്കിതുക ആർക്കൊക്കെ കിട്ടിയെന്നത് സംബന്ധിച്ചും അന്വേഷണം നടക്കുകയാണെന്നും ആദായനികുതി വകുപ്പ് അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here