ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് ഇനി രണ്ട് നാൾ കൂടി; പന്ത്രണ്ടായിരത്തിലധികം ചലച്ചിത്ര പ്രേമികളെ വരവേൽക്കാൻ തലസ്ഥാന നഗരി ഒരുങ്ങി

ഇരുപത്തിനാലാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളക്ക് രണ്ടുനാൾ മാത്രം ബാക്കി. പന്ത്രണ്ടായിരത്തിലധികം ചലച്ചിത്ര പ്രേമികളെ വരവേൽക്കാൻ തലസ്ഥാനനഗരി ഒരുങ്ങി.

71 രാജ്യങ്ങളിൽ നിന്നുള്ള 186 ചിത്രങ്ങളാണ് എട്ടുദിവസം നീണ്ടുനിൽക്കുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത്. മുഖ്യവേദിയായ ടാഗോർ അടക്കം പതിനാല് തിയേറ്ററുകളിലായി 8998 സീറ്റുകൾ. പുറമെ 3500 സീറ്റുകളുമായി നിശാഗന്ധി ഓപ്പൺ തിയേറ്റർ. വിപുലമായ സൗകര്യങ്ങളാണ് ഡെലിഗേറ്റുകൾക്കായി കാത്തിരിക്കുന്നത്. പാസ് വിതരണം നാളെ ആരംഭിക്കും. ഒഴിവുള്ള പാസുകൾക്കായി ഓൺലൈൻ രജിസ്ട്രേഷൻ തുടരുകയാണ്.

സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി 250ഓളം വനിതാ വോളന്റിയർമാരുടെ സേവനം ലഭ്യമാകും. പരാതികൾ പരിഹരിക്കാൻ പ്രത്യേക കമ്മിറ്റികൾക്കും അക്കാദമി രൂപം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top