ഫേസ്ബുക്കിലെ ഫോട്ടോസ് ഇനി മുതൽ ഗൂഗിളിലും കാണാം

ഫേസ്ബുക്കിലെ ഫോട്ടോസ് ഗൂഗിളിലും കാണാവുന്ന പുതിയ സംവിധാനവുമായി ഫേസ്ബുക്ക്. ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ട്വിറ്റർ പോലുള്ള മുൻനിര ടെക് സ്ഥാപനങ്ങളുമായി ചേർന്നുള്ള ഡാറ്റാ ട്രാൻസ്ഫർ പ്രോജക്ടിന്റെ ഭാഗമായാണ് ഫേസ്ബുക്ക് ഉപയോക്താക്കൾക്കായി ഈ സംവിധാനം ഒരുക്കുന്നത്. അടുത്ത വർഷം മുതൽ സേവനം ആഗോളതലത്തിൽ ലഭ്യാമയിത്തുടങ്ങും
ഉപയോക്താക്കൾ അപ് ലോഡ് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും ഗൂഗിൾ ഫോട്ടോസിലേക്കും ആഡ് ചെയ്യാൻ കഴിയുന്ന പുതിയ ടൂൾ പരീക്ഷണാടിസ്ഥാനത്തിൽ അയർലണ്ടിലാണ് നടപ്പാക്കുന്നത്. വൈകാതെ ഈ സേവനങ്ങൾ വാട്സ് ആപ്പിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും വ്യാപിക്കാനാണ് ഫേസ് ബുക്ക് ശ്രമിക്കുന്നത്. മാത്രമല്ല, സുരക്ഷിത ഡേറ്റ കൈമാറ്റത്തിന് ഒരു ഓപ്പൺ സോഴ്‌സ്, സർവീസ് ടു സർവീസ് ഡാറ്റ പോർട്ടബിലിറ്റി പ്ലാറ്റ്ഫോമിനാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here