വ്യക്തിഗത വായ്പാ സൗകര്യവുമായി ഷവോമി; എംഐ ക്രെഡിറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു

ഇന്ത്യയില്‍ വ്യക്തിഗത വായ്പാ സൗകര്യം അവതരിപ്പിച്ച് ഷവോമി. എംഐ ക്രെഡിറ്റ് എന്ന പേരിലാണ് സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. പതിനെട്ട് വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ആയിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കുന്നതാണ് സൗകര്യം.
പരീക്ഷണാര്‍ത്ഥം രാജ്യത്ത് പത്ത് സംസ്ഥാനങ്ങളില്‍ മാത്രമാണ് നിലവില്‍ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. അഞ്ച് മിനിറ്റിനുള്ളില്‍ ലോണ്‍ ലഭ്യമാകുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നതാണ് പ്രത്യേകത. ആദിത്യ ബിര്‍ല ഫിനാന്‍സ് ലിമിറ്റഡ്, മണി വ്യൂ, ഏര്‍ളി സാലറി, ക്രെഡിറ്റ് വിദ്യ, സെസ്റ്റ് മണി എന്നിവരുമായി നിലവില്‍ ധാരണയായിട്ടുണ്ട്.
എംഐ ക്രെഡിറ്റ് ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. എംഐ ക്രെഡിറ്റ് ആപ്പ് ഷവോമിയുടെ ഫോണുകളില്‍ ഇന്‍ബില്‍റ്റായി ലഭ്യമാക്കുന്നുണ്ട്. താത്പര്യമുള്ളവര്‍ക്ക് എംഐ അക്കൗണ്ടോ ഫോണ്‍ നമ്പരോ ഉപയോഗിച്ച് എംഐ ക്രെഡിറ്റില്‍ അക്കൗണ്ട് ആരംഭിക്കാം. കെവിസി രേഖകള്‍, അഡ്രസ് തെളിയിക്കുന്ന രേഖകള്‍, ബാങ്ക് വിവരങ്ങള്‍ എന്നിവ ലോണ്‍ ആപ്ലിക്കേഷന് ആവശ്യമാണ്.
ഈ ലോണിന്റെ തിരച്ചടവ് കാലാവധി 91 ദിവസം മുതല്‍ മൂന്ന് വര്‍ഷം വരെയാണ്. 1.35 ശതമാനമാണ് മാസ പലിശ.
story highlights – Xiaomi, personal loan, Mi Credit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here