പതിനാലുകാരനായ അഫ്ഗാൻ താരത്തെ ട്രയൽസിനു ക്ഷണിച്ച് രാജസ്ഥാൻ റോയൽസ്

14 വയസ്സുകാരനായ സ്പിന്നറടക്കം മൂന്ന് അഫ്ഗാനിസ്ഥാൻ താരങ്ങളെ ട്രയൽസിനു ക്ഷണിച്ച് രാജസ്ഥാൻ റോയൽസ്. ഈ മാസം നടക്കാനിരിക്കുന്ന താരലേലത്തിനു മുന്നോടിയായാണ് രാജസ്ഥാൻ ഇവരെ ക്ഷണിച്ചിരിക്കുന്നത്. ട്രയൽസിൽ മികച്ച പ്രകടനം കാഴ്ച വെച്ചാൽ ഇവർ രാജസ്ഥാൻ ടീമിലെത്തിയേക്കും.
14കാരനായ ചൈനമാൻ സ്പിന്നർ നൂർ അഹ്മദ് ലകൻവാളിനൊപ്പം നവീനുൽ ഹഖ്, റഹ്മതുല്ല ഗുർബാസ് എന്നിവരെയാണ് രാജസ്ഥാൻ ട്രയൽസിനു ക്ഷണിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാൻ അണ്ടർ-19 ടീമിലെ സ്ഥിര സാന്നിധ്യമായ നൂർ അഹ്മദ് ഇക്കഴിഞ്ഞ അണ്ടർ-19 ഏഷ്യാ കപ്പിൽ അഫ്ഗാനിസ്ഥാൻ ടീമിൽ ഉൾപ്പെട്ടിരുന്നു. ടൂർണമെൻ്റിൽ ഇന്ത്യക്കെതിരെ 14 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത നൂർ അഹ്മദ് ഇതോടെയാണ് ശ്രദ്ധയാകർഷിച്ചത്.
നവീനുൽ ഹഖും റഹ്മതുല്ല ഗുർബാസും അഫ്ഗാനിസ്ഥാൻ സീനിയർ ടീമിൽ കളിച്ച താരങ്ങളാണ്.
ഡിസംബർ 19ന് കൊൽക്കത്തയിലാണ് ഐപിഎൽ താരലേലം നടക്കുക.
You can’t live a positive life with a negative mind pic.twitter.com/a36qg4LS7K
— Noor Ahmad Lakanwal (@LakanwalNoor) December 3, 2019
Story Highlights: IPL, Auction, Afganisthan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here