ജിഎസ്ടി കൗൺസിൽ യോഗം അടിയന്തരമായി വിളിക്കണമെന്ന് കേരളമടക്കം ആറ് സംസ്ഥാനങ്ങൾ; നഷ്ടപരിഹാരവിതരണമുൾപ്പെടെ ചർച്ച ചെയ്യണം

ജിഎസ്ടി നഷ്ടപരിഹാരവിതരണമുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ അടിയന്തരമായി കൗൺസിൽ യോഗം വിളിക്കണമെന്ന് കേരളമുൾപ്പടെ ആറ് സംസ്ഥാനങ്ങൾ. ഇക്കാര്യം ഉന്നയിച്ച് സംസ്ഥാനപ്രതിനിധികൾ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനെ കണ്ടു.
പാർലമെന്റ് സമ്മേളനത്തിന് ശേഷം യോഗം വിളിക്കാമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. കേരളത്തിന് പുറമെ മധ്യപ്രദേശ്, പഞ്ചാബ്, പുതുച്ചേരി, ദില്ലി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് കേന്ദ്രമന്ത്രിയെ കണ്ട് ആവശ്യം ഉന്നയിച്ചത്.
Read Also: നവംബറിൽ ജിഎസ്ടി വരുമാനം 1.03 ലക്ഷം കോടി; കണക്കുകൾ പുറത്തുവിട്ട് ധനകാര്യമന്ത്രാലയം
കേരളത്തിന് 3000 കോടി രൂപയിൽ അധികം നഷ്ടപരിഹാരമായി ലഭിക്കാനുണ്ടെന്നും 28 ശതമാനം റവന്യൂ നഷ്ടം സംസ്ഥാനത്തിന് ഉണ്ടായതായും പ്രത്യേക പ്രതിനിധി എ സമ്പത്ത് കൂടികാഴ്ചയിൽ ധനമന്ത്രിയെ അറിയിച്ചു.
gst
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here