Advertisement

യുഎഇ റെഡ് ക്രസന്റ് വാഗ്ദാനം ചെയ്ത ഭവന സമുച്ചയത്തിന്റെ നിർമ്മാണം തൃശൂരിൽ തുടങ്ങിയെന്ന് പിണറായി വിജയൻ

December 4, 2019
Google News 0 minutes Read

യുഎഇ റെഡ് ക്രസന്റ് സംസ്ഥാനത്തിനു വാഗ്ദാനം ചെയ്ത ഭവന സമുച്ചയത്തിന്റെ നിർമ്മാണം തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 140 ഫ്ലാറ്റുകളുള്ള ഭവന സമുച്ചയമാണ് നിർമ്മിക്കുക എന്നും അദ്ദേഹം കുറിച്ചു. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ലൈഫ് മിഷനു വേണ്ടിയാണ് ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുന്നത്. ഇരുപത് കോടി രൂപയാണ് പദ്ധതിക്കായി യുഎഇ റെ‍‍ഡ്ക്രസന്റ് ചെലവഴിക്കുക. പതിനഞ്ച് കോടി രൂപ ഭവനസമുച്ചയ നിര്‍മ്മാണത്തിനും അഞ്ച് കോടി ആശുപത്രി സംവിധാനങ്ങള്‍ ഒരുക്കാനുമായി ചെലവഴിക്കും. 2020 സപ്തംബറോടെ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

വിദേശ സന്ദർശനത്തിനിടെ യുഎഇ റെഡ്ക്രസന്റ് സംസ്ഥാനത്തിന് വാഗ്ദാനം ചെയ്ത ഭവന സമുച്ചയ നിർമ്മാണം തുടങ്ങി. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് റെഡ്ക്രസന്റിന്റെ ഭവന സമുച്ചയം ഒരുങ്ങുന്നത്. ലൈഫ് മിഷനു വേണ്ടി 140 ഫ്ലാറ്റുകളുള്ള ഭവന സമുച്ചയമാണ് റെഡ്ക്രസന്റ് നിര്‍മ്മിക്കുന്നത്. ഭവന സമുച്ചയത്തിനായി റവന്യൂ ഭൂമി മുനിസിപ്പാലിറ്റിക്ക് വിട്ടുനൽകുകയായിരുന്നു. ഇരുപത് കോടി രൂപയാണ് വടക്കാഞ്ചേരിയിലെ പദ്ധതിക്കായി യുഎഇ റെ‍‍ഡ്ക്രസന്റ് ചെലവഴിക്കുക. പതിനഞ്ച് കോടി രൂപ ഭവനസമുച്ചയ നിര്‍മ്മാണത്തിനും അഞ്ച് കോടി ആശുപത്രി സംവിധാനങ്ങള്‍ ഒരുക്കാനുമായി ചെലവഴിക്കും. 2020 സപ്തംബറോടെ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

പ്രളയപുനര്‍നിര്‍മാണത്തിന് സഹായം തേടി യുഎഇ സന്ദര്‍ശിച്ചപ്പോള്‍ റെഡ്ക്രസന്റുമായി കേരളത്തിലെ വികസനവിഷയങ്ങള്‍ ചർച്ച ചെയ്തിരുന്നു. ഈ ചര്‍ച്ചയില്‍ പാര്‍പ്പിട സമുച്ചയ നിര്‍മാണത്തിന് സഹായം ലഭ്യമാക്കുമെന്ന് റെഡ്ക്രസന്റ് ഉറപ്പു നല്‍കി. അതേ തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ തിരുവനന്തപുരത്തെത്തിയ റെഡ്ക്രസന്‍റ് ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ഫഹദ് അബ്ദുള്‍ റഹ്മാന്‍ ബിന്‍ സുല്‍ത്താന്‍ ലൈഫ് മിഷനുമായി ധാരാണാപത്രം ഒപ്പിട്ടിരുന്നു. ഈ ധാരണാപത്രത്തെ തുടര്‍ന്നാണ് വടക്കാ‍ഞ്ചേരിയില്‍ ഭവനസമുച്ചയം നിര്‍മ്മിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here