Advertisement

ട്രംപിനെതിരെ ജനപ്രതിനിധി സഭയുടെ ഇംപീച്ച്‌മെൻറ് റിപ്പോർട്ട്

December 4, 2019
Google News 1 minute Read

അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരെ ജനപ്രതിനിധി സഭയുടെ ഇംപീച്ച്‌മെൻറ് റിപ്പോർട്ട്. ട്രംപിനെതിരെ ഗുരുതര ആരോപണങ്ങളാണ് റിപ്പോട്ടിലുള്ളത്.

2020ലെ പൊതുതെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഉക്രൈൻ പ്രസിഡൻറിനോട് ആവശ്യപ്പെട്ടു, സൈനിക സഹായം തടഞ്ഞു വെച്ചു, വിദേശ നയം അട്ടിമറിച്ചു, തെളിവെടുപ്പിന് എത്തുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തുടങ്ങി ഗുരുതര ആരോപണങ്ങളാണ് ട്രംപിനെതിരെ റിപ്പോർട്ടിൽ ഉള്ളത്. ഇംപീച്ച്‌മെൻറ് നടപടികളെ തടയാൻ ശ്രമിച്ച ഏക പ്രസിഡന്റ് ട്രംപാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേ സമയം റിപ്പോർട്ടിൽ പറയുന്ന കണ്ടെത്തലുകളെല്ലാം പ്രസിഡന്റിന്റെ ഓഫീസ് തള്ളി. തെറ്റായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് വൈറ്റ് ഹൗസ് പ്രെസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം പറഞ്ഞു. റിപ്പോർട്ടിലെ കണ്ടെത്തലുകൾ സ്റ്റേറ്റ് ഹൗസ് ജുഡിഷ്യറി കമ്മിറ്റി ഇന്ന് പരിശോധിക്കും. കുറ്റങ്ങൾ ശരിയാണെന്ന് കമ്മിറ്റി കണ്ടെത്തിയാൽ പിന്നെ ഇംപീച്ച്‌മെൻറ് നടപടികളിലേക്ക് റിപബ്ലിക്കൻ പാർട്ടിക്ക് മുൻതൂക്കമുള്ള സെനറ്റ് കടക്കും. സെനറ്റും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ കണ്ടെത്തലുകൾ ശരിവെച്ചാൽ ട്രംപിന് പ്രസിഡൻറ് സ്ഥാനം നഷ്ടപ്പെടും.

 

 

 

 

donald trump

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here