Advertisement

വീടുകളിലെ ആഘോഷങ്ങള്‍ക്ക് വൈന്‍ ഉണ്ടാക്കുന്നത് നിരോധിച്ചിട്ടില്ല; എക്‌സൈസ് മന്ത്രി

December 4, 2019
Google News 0 minutes Read

വീടുകളില്‍ സ്വകാര്യ ആഘോഷങ്ങള്‍ക്ക് ആല്‍ക്കഹോള്‍ അംശം ഇല്ലാത്ത വൈന്‍ ഉണ്ടാക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. ക്രിസ്മസിനോടനുബന്ധിച്ച് വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നതിന് നിരോധനമുണ്ടെന്നും എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്യുമെന്നുമടക്കം സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു ഇതോടെയാണ് ഇക്കാര്യത്തില്‍ മന്ത്രി പ്രതികരിച്ചത്.

ക്രിസ്തുമസ് ആഘോഷവേളകളില്‍ വ്യാപകമായി അനധികൃത വൈന്‍ ഉത്പാദനവും വില്‍പനയും നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ഇത്തരത്തില്‍ അനധികൃതമായി വൈന്‍ നിര്‍മിച്ച വില്പന നടത്തുന്നത് സമൂഹത്തിനു ഹിതകരമല്ല. ഇത് പല അനിഷ്ടസംഭവങ്ങള്‍ക്കും കാരണമാകുകയും ചെയ്യാം. ഇതൊഴിവാക്കുന്നതിനാണ് ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച നല്‍കിയ പൊതുനിര്‍ദേശത്തില്‍ ഇക്കാര്യം സൂചിപ്പിച്ചത്. എന്നാല്‍ സ്വകാര്യമായി വീട്ടിലെ ആഘോഷത്തിന് ആല്‍ക്കഹോള്‍ കണ്ടന്റ് ഇല്ലാതെ വൈന്‍ ഉണ്ടാക്കുന്നത് നിരോധിക്കാനോ, നിരുത്സാഹപ്പെടുത്താനോ എക്‌സൈസ് വകുപ്പ് ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

എക്‌സൈസ് വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കുലര്‍ പരിശോധിച്ചാല്‍ ഇത് ആര്‍ക്കും ബോധ്യപ്പെടുന്നതാണ്. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ക്ക് യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here