Advertisement

‘നിലമ്പൂരിൽ എൽഡിഎഫ് വൻ വിജയം നേടും, ഗവൺമെൻ്റിന് അനുകൂല സാഹചര്യമാണ്, അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും’: ടി പി രാമകൃഷ്ണൻ

1 day ago
Google News 3 minutes Read

നിലമ്പൂരിൽ എൽഡിഎഫ് വൻ വിജയം നേടുമെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. നിലമ്പൂരിൽ LDF സ്ഥാനാർഥിയായി M സ്വരാജ് മത്സരിക്കണമെന്ന് CPIM തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ LDF യോഗം ചേർന്നു. എല്ലാ ഘടകകക്ഷികളും തിരുമാനം സ്വാഗതം ചെയ്തു.

UDF വർഗീയമായി ചേരിതിരിക്കാനുള്ള ശ്രമം നടത്തുന്നു. വർഗീയതയ്ക്ക് എതിരെ ജനങ്ങളുടെ ഐക്യം കാത്ത് സൂക്ഷിക്കും. ജനങ്ങളെ വർഗീയവത്കരിക്കാനുള്ള ഗൂഡനീക്കമാണ് UDF നടത്തുന്നത്. ജനങ്ങളുടെ ഐക്യം കാത്ത് സൂക്ഷിക്കാൻ ആണ് LDF നിലകൊള്ളുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

ഒന്നാം തീയതി LDF തെരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കും.മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. LDF ഘടകകക്ഷി നേതാക്കൾ എല്ലാം പങ്കെടുക്കും. നിലമ്പൂരിൽ വലിയ രാഷ്ട്രീയ പോരാട്ടം നടക്കും. എല്ലാ വർഗീതയ്ക്കുമെതിരായ ഉറച്ച് നിലപാട് LDF സ്വീകരിക്കും

മറ്റൊരു രീതിയിൽ തെരഞ്ഞെടുപ്പ് കൊണ്ട് പോകാൻ LDF അനുവദിക്കില്ല. പി വി അൻവറിനെ സംബന്ധിച്ച് LDF നിലപാട് നേരത്തെ വ്യക്തമാക്കി. അവസാനം വരെ UDF ന് പ്രതീക്ഷ കൊടുക്കുന്ന നിലപാട് ആണ് അൻവർ സ്വീകരിച്ചത്. അൻവർ എന്ത് നിലപാട് എടുത്താലും LDF നെ ബാധിക്കില്ലെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി.

വിജയവും പരാജയവും അതാത് കാലത്തെ രാഷ്ട്രീയ സ്ഥിതി കണക്കിലെടുത്താണ്. LDF ന് അനുകൂല സാഹചര്യമാണ് നിലവിൽ. ഗവൺമെൻ്റിന് അനുകൂല സാഹചര്യമാണ് നിലവിലുള്ളത്. അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. അൻവർ UDF ന് അനുകൂല നിലപാട് എടുക്കുമെന്ന് തന്നെയാണ് കരുതുന്നത്. അൻവർ ഒരു ഫാക്ടർ അല്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

Story Highlights : T P Ramakrishnan about ldf win in nilambur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here