വിക്കറ്റെടുത്തതിനു ശേഷം മാജിക്ക് സെലബ്രേഷൻ; അമ്പരന്ന് ക്രിക്കറ്റ് ലോകം: വീഡിയോ

പലതരത്തിലുള്ള വിക്കറ്റ് ആഘോഷങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. ഇമ്രാൻ താഹിറും ഷെൽഡൻ കോട്രലും ഷൊഐബ് അക്തറും ബ്രെറ്റ് ലീയുമൊക്കെയാണ് വിക്കറ്റെടുത്തതിനു ശേഷമുള്ള ആഘോഷങ്ങളെപ്പറ്റി ആലോചിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരുന്നത്. എന്നാൽ അതിനെയൊക്കെ കടത്തി വെട്ടിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ സ്പിന്നർ തബ്രൈസ് ഷംസി.

വിക്കറ്റെടുത്തതിനു ശേഷം മാജിക്ക് കാണിച്ച് ആഘോഷിച്ചാണ് ഷംസി കാണികളെ അതിശയിപ്പിച്ചത്. ദക്ഷിണാഫ്രിക്കൻ ടി-20 ലീഗായ മാൻസി സൂപ്പർ ലീഗിലായിരുന്നു സംഭവം. ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലരെ ഫീൽഡറുടെ കൈകളിലെത്തിച്ച ഷംസി പോക്കറ്റിൽ നിന്ന് ചുവന്ന നിറമുള്ള തൂവാല എടുത്തതിനു ശേഷം അതിലാണ് മാജിക്ക് കാണിച്ചത്. വീഡിയോ ട്വിറ്ററിൽ വൈറലാവുകയാണ്.

മത്സരത്തിൽ ഷംസിയുടെ ടീമായ പാൾ റോക്ക്സ് പരാജയപ്പെട്ടിരുന്നു. ഡർബൻ ഹീറ്റിനെതിരെ നടന്ന മത്സരത്തിൽ പാൾ റോക്ക്സ് ആറു വിക്കറ്റിന് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത പാൾ റോക്ക്സ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 195 എന്ന കൂറ്റൻ സ്കോർ അടിച്ചു കൂട്ടിയെങ്കിലും ഡർബൻ ഹീറ്റ് ആ സ്കോർ ചേസ് ചെയ്യുകയായിരുന്നു. മത്സരത്തിൽ നാലോവറിൽ 37 റൺസ് വഴങ്ങിയ ഷംസി രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More