Advertisement

കേരളത്തിന്റെ ഭാവിയെ കുറിച്ച് യുവതലമുറയുടെ ആശയങ്ങള്‍ അറിയാന്‍ മുഖ്യമന്ത്രി

December 5, 2019
Google News 2 minutes Read

സംസ്ഥാനത്തിന്റെ ഭാവി വികസനത്തെക്കുറിച്ചുള്ള യുവതലമുറയുടെ ആശയങ്ങളും അഭിപ്രായങ്ങളും നേരിട്ടറിയാന്‍ മുഖ്യമന്ത്രി കലാലയങ്ങളിലെ വിദ്യാര്‍ത്ഥി നേതാക്കളോട് സംവദിക്കുന്നു. ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡന്റ്‌സ് ലീഡേഴ്സ് കോണ്‍ക്ലേവ് പരിപാടിയിലാണ് മുഖ്യമന്ത്രി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രതിനിധികളുമായി ആശയ വിനിമയം നടത്തുന്നത്.

ഡിസംബര്‍ 10-ന് തിരുവനന്തപുരം ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ ആദ്യഘട്ട യോഗവും ജനുവരി രണ്ടാം വാരം കോഴിക്കോട് ഫാറൂഖ് കോളേജില്‍ രണ്ടാം ഘട്ട യോഗവും നടക്കും. ഡിസംബര്‍ പത്തിന് തിരുവനന്തപുരം ജിമ്മിജോര്‍ജ്ജ് സ്റ്റേഡിയത്തില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ കേരള, മഹാത്മാഗാന്ധി, സാങ്കേതികം, ന്യൂവാന്‍സ്, ഫിഷറീസ്, കുസാറ്റ് എന്നി സര്‍വ്വകലാശാലകളുടെ യൂണിയന്‍ ഭാരവാഹികളും സര്‍വ്വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്യപ്പെട്ട കോളേജുകളിലെ യൂണിയന്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി എന്നിവരുമാണ് പങ്കെടുക്കേണ്ടത്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന യൂണിയന്‍ ഭാരവാഹികള്‍ കോളജ് പ്രിന്‍സിപ്പാളിന്റെ സാക്ഷ്യപത്രം സഹിതം ഓണ്‍ലൈനായി അപേക്ഷിക്കണം. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് സംഘടിപ്പിക്കുന്നത്.

Story Highlights- CM kerala,  student leaders, ideas and opinions of the younger generation, kerala 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here