Advertisement

ഈ 10 കാര്യങ്ങള്‍ ഒരിക്കലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്

December 5, 2019
Google News 2 minutes Read

എന്തിനും ഏതിനും ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ഉത്തരം കണ്ടെത്തുന്നത് നിങ്ങളുടെ ശീലമാണോ. എങ്കില്‍ സൂക്ഷിക്കുക നിങ്ങളുടെ വിലപ്പെട്ട വിവരങ്ങള്‍ പലതും നഷ്ടമായേക്കാം. കാരണം ലഭിക്കുന്ന ഉത്തരങ്ങളില്‍ പലതും നിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതോ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തവയോ ആയിരിക്കാം. ഗൂഗിളില്‍ ചില കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

ഓണ്‍ലൈന്‍ ബാങ്കിംഗ് സൈറ്റുകള്‍

ഓണ്‍ലൈന്‍ ബാങ്കിംഗ് സൈറ്റുകളെക്കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാതിരിക്കുന്നതാണ് നല്ലത്. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ യുആര്‍എല്‍ അറിയാമെങ്കില്‍ അത് കൃത്യമായി ടൈപ്പ് ചെയ്ത് സെര്‍ച്ച് ചെയ്യുന്നതായിരിക്കും നല്ലത്.

കസ്റ്റമര്‍ കെയര്‍ നമ്പര്‍

കസ്റ്റമര്‍ കെയറുകളുടെ നമ്പരുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്. വ്യാജ നമ്പരുകള്‍ ധാരാളമായി ഗൂഗിളിലുണ്ട്. ഇവയിലേക്ക് വിളിച്ചാല്‍ നിങ്ങളുടെ വിലപ്പെട്ട വിവരങ്ങള്‍ നഷ്ടപ്പെടാനും പറ്റിക്കപ്പെടാനും സാധ്യതയുണ്ട്.

Read More: ഗെയിമിംഗ് പ്രേമികള്‍ക്കായി വിവോ ഐക്യൂ നിയോ 855 റേസിംഗ് എഡിഷന്‍

ആപ്ലിക്കേഷനുകള്‍

മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കായി ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്. ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറും ഐഫോണുകളില്‍ ആപ്പ് സ്റ്റോറും മാത്രം ഉപയോഗിക്കുക.

മരുന്നുകളും രോഗവിവരങ്ങളും

മരുന്നുകളെക്കുറിച്ചും രോഗവിവരങ്ങളെക്കുറിച്ചും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്. ഡോക്ടറുടെ അടുക്കല്‍ പോയി കൃത്യമായ രോഗവിവരങ്ങള്‍ പറഞ്ഞ് മരുന്ന് വാങ്ങുന്നതാകും നല്ലത്.

വൈദ്യോപദേശങ്ങള്‍

ഗൂഗിളില്‍ വൈദ്യോപദേശങ്ങളോ രോഗ ചികിത്സയെക്കുറിച്ചോ സെര്‍ച്ച് ചെയ്യരുത്. രോഗമുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് കൃത്യമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കണം. ഡയറ്റിംഗ് വിവരങ്ങളും ഗൂഗിളില്‍ നോക്കി മനസിലാക്കരുത്. വണ്ണം കുറയ്ക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ ഡോക്ടറുടെ കൃത്യമായ ഉപദേശം സ്വീകരിക്കണം.

Read More:വ്യക്തിഗത വായ്പാ സൗകര്യവുമായി ഷവോമി; എംഐ ക്രെഡിറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു

സാമ്പത്തിക വിവരങ്ങള്‍

സാമ്പത്തികവുമായി ബന്ധപ്പെട്ടവയോ സ്റ്റോക്ക് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളോ ഗൂഗിളില്‍ വെറുതെ സെര്‍ച്ച് ചെയ്യരുത്. സാമ്പത്തിക വിദഗ്ധരുടെ കൃത്യമായ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് മാത്രമേ നിക്ഷേങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കാവൂ.

സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍

സര്‍ക്കാര്‍ വെബ്‌സൈറ്റുകളെക്കുറിച്ച് ഗൂഗിളില്‍ വെറുതെ സെര്‍ച്ച് ചെയ്യരുത്. കൃത്യമായ യുആര്‍എല്‍ മനസിലാക്കി അത് ടൈപ്പ് ചെയ്ത് നല്‍കുന്നതാകും നല്ലത്

സോഷ്യല്‍മീഡിയ വെബ്‌സൈറ്റുകള്‍

സോഷ്യല്‍മീഡിയ വെബ്‌സൈറ്റുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാതിരിക്കുന്നതാകും നല്ലത്. കൃത്യമായ യുആര്‍എല്‍ ഇതിനും ഉപയോഗിക്കുക.

Read More:ബാറ്ററി തീര്‍ക്കുന്നു എന്ന ചീത്ത പേര് മാറ്റാന്‍ പുതിയ അപ്‌ഡേഷനൊരുങ്ങി വാട്‌സാപ്പ്

ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലെ ഓഫറുകള്‍

ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലെ ഓഫറുകളെക്കുറിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്. പേരില്‍ ചെറിയ വ്യത്യാസങ്ങളുള്ള  വെബ്‌സൈറ്റുകളുണ്ടാകാം. അതിനാല്‍ കൃത്യമായ യുആര്‍എല്‍ ഉപയോഗിക്കുക.

ആന്റിവൈറസ് ആപ്ലിക്കേഷനുകള്‍

ആന്റിവൈറസ് ആപ്ലിക്കേഷനുകള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാതിരിക്കുക.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ, ഗാഡ്ജറ്റ്‌സ് നൗ

Story highlights – google search

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here