കർണാടക നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന്; യെദ്യൂരപ്പ സർക്കാരിന്റെ ഭാവി തുലാസിലാകുമോ?

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾക്ക് ശേഷം വീണ്ടും കർണാടകയിലേക്ക് ദേശീയ ശ്രദ്ധ ക്ഷണിച്ച് ഇന്ന് നിയമസഭാ ഉപതെരഞ്ഞെടുപ്പ്. അയോഗ്യരായ 15 എംഎൽഎമാരുടെ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്.
യെദ്യൂരപ്പക്ക് അധികാരത്തിൽ തുടരണമെങ്കിൽ ആറ് സീറ്റുകളെങ്കിലും വേണം. അല്ലെങ്കിൽ അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ യെദ്യൂരപ്പക്ക് ഭരണം നഷ്ടമാകും.
കൂട്ടുകക്ഷി സർക്കാർ വീണ ശേഷം ജെഡിഎസ്- കോൺഗ്രസ് സഖ്യം തകർന്നിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും മത്സരിക്കുന്നത് ഒറ്റക്കൊറ്റക്കാണ്. ഭൂരിപക്ഷം കിട്ടില്ലെന്ന് മനസിലാക്കി കൂടുതൽ എംഎൽഎമാരുടെ രാജിയ്ക്ക് ബിജെപി ശ്രമിക്കുന്നതായാണ് കോൺഗ്രസ് ആരോപണം. എന്നാൽ, 12 സീറ്റെങ്കിലും ജയിക്കുമെന്നാണ് യെദ്യൂരപ്പ അവകാശപ്പെടുന്നു.
നിലവിൽ 207 അംഗങ്ങളുള്ള നിയമസഭയിൽ ഒറ്റ സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് യെദ്യൂരപ്പയുടെ ഭരണം. ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണയാണ് യെദ്യൂരപ്പ സർക്കാരിനുള്ളത്.നിയമസഭയിൽ യഥാർത്ഥത്തിൽ വേണ്ടത് 224 അംഗങ്ങളാണ്.
karnataka byelection
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here