Advertisement

പെങ്ങള്‍ക്ക് നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോകും ; കെഎസ്ആര്‍ടിസിക്കെതിരെ പ്രതിഷേധം

December 5, 2019
Google News 1 minute Read

കെഎസ്ആര്‍ടിസിക്കെതിരെ പ്രതിഷേധവുമായി യുവാവ്. ‘കെഎസ്ആര്‍ടിസി എന്റെ സഹോദരിയെ കൊലപ്പെടുത്തി’ എന്ന് നമ്പര്‍പ്ലേറ്റിന് താഴെ എഴുതിചേര്‍ത്തിരിക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ‘ജസ്റ്റീസ് ഫോര്‍ ഫാത്തിമ നജീബ് മണ്ണേല്‍’ എന്ന ഹാഷ് ടാഗില്‍ ബിജില്‍ എസ് മണ്ണേലാണ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതെന്റെ പ്രതിഷേധമാണ് എന്ന് ആരംഭിക്കുന്ന പോസ്റ്റില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിനെയും യൂണിയന്‍ നേതാക്കളെയും ഡ്രൈവര്‍മാരെയും വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. നവംബര്‍ 11 നാണ് കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്‌സ് ബസ് ഇടിച്ച് ഫാത്തിമ മരിച്ചത്. കാറോടിച്ചിരുന്ന സഹോദരനും പിന്‍സീറ്റിലുണ്ടായിരുന്ന മാതാപിതാക്കള്‍ക്കും പരുക്കേറ്റിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here