Advertisement

സൗദി എയര്‍ലൈന്‍സിന്റെ നിരക്ക് കുറഞ്ഞ ക്ലാസുകളില്‍ 23 കിലോഗ്രാമിന്റെ ഒരു ലഗേജ് മാത്രമേ ഇനി അനുവദിക്കൂ

December 5, 2019
Google News 0 minutes Read

സൗദി എയര്‍ലൈന്‍സിന്റെ നിരക്ക് കുറഞ്ഞ ക്ലാസുകളില്‍ 23 കിലോഗ്രാമിന്റെ ഒരു ലഗേജ് മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ 23 കിലോഗ്രാമിന്റെ രണ്ട് ലഗേജുകള്‍ സൗജന്യമായി അനുവദിച്ചിരുന്നു.

എയര്‍ ടിക്കറ്റുകളുടെ അടിസ്ഥാന ക്ലാസുകളില്‍പ്പെട്ട വി, എന്‍, ടി എന്നീ മൂന്ന് വിഭാഗങ്ങളിലാണ് സൗജന്യമായി അനുവദിക്കുന്ന ലഗേജിന്റെ പരിധി 23 കിലോഗ്രാമായി ചുരുക്കിയത്. 23 കിലോയുടെ ഒറ്റ ലഗേജായിരിക്കണമെന്നും സൗദി എയര്‍ലൈന്‍സ് അറിയിച്ചു. ഇന്ത്യയുള്‍പ്പെടെ ഇന്റര്‍നാഷണല്‍ സെക്റ്ററില്‍ ഇന്നലെ മുതല്‍ ലഗേജിന്റെ പരിധി പ്രാബല്യത്തില്‍ വന്നു.

അതേസമയം കുറഞ്ഞ ക്ലാസില്‍ അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് 46 കിലോഗ്രാം സൗജന്യമായി അനുവദിക്കുന്നത് തുടരുമെന്നും സൗദി എയര്‍ലൈന്‍സ് വ്യക്താക്കി. ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന ക്യു, എല്‍,എച്ച്, കെ ക്ലാസുകളിലെ ടിക്കറ്റ് യാത്രക്കാര്‍ 23 കിലോയുടെ രണ്ട് ലഗേജുകള്‍ സൗജന്യമായി അനുവദിക്കും. ഡിസംബര്‍ നാലിന് മുമ്പ് ബുക്ക് ചെയ്ത കുറഞ്ഞ ക്ലാസിലെ ടിക്കറ്റുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 23 കിലോയുടെ രണ്ട് ലഗേജുകള്‍ സൗജന്യമായി കൊണ്ടുപോകാന്‍ അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here