ലൈംഗികാതിക്രമം എങ്ങനെ തടയാം?; ശ്രദ്ധേയമായി ഫേസ്ബുക്ക് പോസ്റ്റ്

ലൈംഗികാതിക്രമം തടയാനുള്ള മാർഗങ്ങൾ വിശദീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഗണേശ് ഇന്ദിര എന്ന ഫേസ്ബുക്ക് പ്രൊഫൈലാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സാധാരണയായി അതിക്രമത്തിന് ഇരയാക്കപ്പെടുന്നവർ ചെയ്യേണ്ടതും പാലിക്കേണ്ടതുമായ കാര്യങ്ങളാണ് പൊതുവേ ചർച്ച ചെയ്യപ്പെടുന്നതെങ്കിൽ, അതിക്രമം ചെയ്യാൻ തോന്നുന്നവർക്കുള്ള മാർഗനിർദ്ദേശങ്ങളാണ് ഈ പോസ്റ്റിലുള്ളത്.
എട്ടു മാർഗങ്ങളാണ് ലൈംഗികാതിക്രമം തടയാനായി പോസ്റ്റിലുള്ളത്. രാത്രി തനിയെയോ കൂട്ടമായോ നടക്കുമ്പോൾ ആരെയും ലൈംഗീകമായി ആക്രമിക്കാതിരിക്കുക, മദ്യപിച്ച് നടക്കുന്ന സമയത്ത് കാമാർത്തി കൂടുന്നു എന്ന തോന്നൽ ഉണ്ടായാൽ, മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുക, വീട്ടുവളപ്പിൽ ഒരു മുള്ളുമുരിക്ക് നട്ടുവളർത്തുക തുടങ്ങിയ നിർദ്ദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്:
ലൈംഗീകാതിക്രമം എങ്ങിനെ തടയാം.. ചില പൊടിക്കൈകൾ!!
1. രാത്രി തനിയെയോ കൂട്ടമായോ നടക്കുമ്പോൾ ആരെയും ലൈംഗീകമായി ആക്രമിക്കാതിരിക്കുക..
2. വസ്ത്രധാരണത്തിൽ അതീവ ശ്രദ്ധ പുലർത്തുക.. ആരെയെങ്കിലും ബലാത്സഗം ചെയ്യാൻ തോന്നുന്നുവെങ്കിൽ, “Rapist” എന്ന് ആലേഖനം ചെയ്യപ്പെട്ട ടീഷർട്ട്/ ഷർട്ട് ധരിച്ചു നടക്കുക. അത് കാണുമ്പോൾ പൊട്ടൻഷ്യൽ ഇരകൾ മാറി പൊയ്ക്കോളും!!
3. സ്കൂട്ടറിന്റെ ടയർ മാറ്റാനോ, കാറിന്റെ റിപ്പയറിനോ മറ്റുള്ളവരെ സഹായിക്കുന്ന അവസരം മുതലെടുത്ത് അവരെ ലൈംഗീകമായി ആക്രമിക്കാതിരിക്കുക!!
4. മദ്യപിച്ച് നടക്കുന്ന സമയത്ത് കാമാർത്തി കൂടുന്നു എന്ന തോന്നൽ ഉണ്ടായാൽ, മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുക.
5. മിലിട്ടറിയിലും മറ്റുമുള്ള ബഡ്ഡി സിസ്റ്റം നടപ്പിലാക്കുക. എവിടെ ആയിരുന്നാലും ബലാത്സംഗ ചിന്തകളിൽ നിന്ന് തന്നെ പിൻതിരിപ്പിക്കാൻ ഒരു ഗാർഡിയനെ കൂടെ കൊണ്ടു നടക്കുക!
6. ഒരു വിസിൽ കൂടെ കൊണ്ടു നടക്കുക.. കാമാർത്തി തോന്നിയാൽ അതെടുത്ത് ശക്തിയായി ഊതുക, ഇരകൾ വഴിമാറി പൊയ്ക്കോളും..
7. CCTV Surveillance ഉള്ള സ്ഥലങ്ങളിൽ മാത്രം ഇറങ്ങി നടക്കുക.. താൻ നിരീക്ഷണത്തിലാണെന്ന തോന്നൽ ബലാത്സംഗ ശ്രമത്തിൽ നിന്ന് വിട്ടുനിൽക്കാൻ ചിലപ്പോൾ സഹായിച്ചേക്കും..
8. വീട്ടുവളപ്പിൽ ഒരു മുള്ളുമുരിക്ക് നട്ടുവളർത്തുക..
ഓക്കെ തെങ്ക്സ്!!
Story Highlights: Sexual Assault, Facebook Post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here