പൗരത്വ നിയമ ഭേദഗതിബില്‍ കേന്ദ്രമന്ത്രി സഭ അംഗീകരിച്ചു

രാജ്യവ്യാപകമായ എതിര്‍പ്പുകള്‍ക്കിടയില്‍ പൗരത്വ നിയമ ഭേദഗതിബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്‍പ് ദേശീയ പൗരത്വ പട്ടിക തയ്യറാക്കാനാണ് പദ്ധതി. ഇതിന് മുന്നോടിയായിട്ടാണ് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ബില്ലിന് മന്ത്രി സഭ അംഗീകാരം നല്‍കിയെങ്കിലും രാജ്യസഭയില്‍ അവതരിപ്പിച്ചിരുന്നില്ല. ലോക്‌സഭയുടെ കാലാവധി കഴിഞ്ഞതോടെ ബില്ലും കാലഹരണപ്പെട്ടു.
പഴയ പൗരത്വ ബില്ലില്‍ ചില കൂട്ടിചേര്‍ക്കലുകള്‍ നടത്തിയാണ് ഇപ്പോള്‍ പുതിയ ബില്‍ തയ്യാറാക്കിയത്. ബില്‍ പാസാക്കുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല ഭരണമുന്നണിയിലേ ജെഡിയു അടക്കമുള്ള പാര്‍ട്ടികളും ആശങ്ക അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന് ഇപ്പോള്‍ രാജ്യസഭയില്‍ ഭൂരിപക്ഷമുണ്ടെങ്കിലും വ്യാപകമായ എതിര്‍പ്പുകള്‍ക്കിടയില്‍ ബില്‍ പാസാക്കിയെടുക്കുക എളുപ്പമല്ല. മുസ്ലിം മതവിഭാക്കരെമാത്രം ഒഴിവാക്കാനുളളതാണ് ബില്‍ എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
എന്താണ് പൗരത്വ നിയമഭേദഗതിബില്‍
2014 ഡിസംബര്‍ 31- മുന്‍പ് ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവടങ്ങളില്‍ നിന്നായി ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന, പാഴ്‌സി, ബുദ്ധ മതക്കാര്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കും. 1955-ലെ നിയമം ഭേദഗതി ചെയ്യും. അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറം എന്നിവടങ്ങളിലെ ഉള്‍പ്രദേശങ്ങള്‍ ( ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്) ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കും. ആദിവാസികളെ സംരക്ഷികാനാണിത്. ആറാം പട്ടികയില്‍ വരുന്ന ആദിവാസിസംരക്ഷണ മേഖലകളെയും ഒഴിവാക്കും.ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ(ഒഐസി) കാര്‍ഡുള്ളവര്‍ ഏതെങ്കിലും നിയമം ലംഘിച്ചാല്‍ വിഷയത്തില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് അവര്‍ക്കു പറയാനുളളതുകൂടി കേള്‍ക്കും.
Story Highlights- The Union Cabinet , Citizenship Amendment Bill in india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here