സൊമാറ്റോയിൽ പീസ ഓർഡർ ചെയ്തു; ടെക്കിക്ക് നഷ്ടപ്പെട്ടത് 95,000 രൂപ

ഓൺലൈൻ തട്ടിപ്പ് രാജ്യത്ത് ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. ബംഗളൂരു സ്വദേശിയായ ടെക്കിയാണ് ഇതിന്റെ ഏറ്റവും പുതിയ ഇര. സൊമാറ്റോ എന്ന ഫുഡ് ഡെലിവറി ആപ്ലിക്കേഷനിലൂടെ ഭക്ഷണം ഓർഡർ ചെയ്ത ടെക്കിക്ക് 95,000 രൂപയാണ് ഷട്ടം ഘട്ടമായി നഷ്ടമായത്.
സൊമാറ്റോയിലൂടെ പീസ ഓർഡർ ചെയ്യാൻ ശ്രമിക്കുകയായിരുന്നു യുവാവ്. പീസ ഓർഡർ ചെയ്ത് ഒരു മണിക്കൂർ ഡെലിവറിക്കായി കാത്തിരുന്നു. ഓർഡർ വരാൻ വൈകിയതോടെ ഓൺലൈനിൽ കണ്ട നമ്പറിൽ യുവാവ് വിളിച്ചുനോക്കി. എന്നാൽ വ്യാജന്റെ നമ്പറിലേക്കാണ് കോൾ പോയത്. കസ്റ്റമർ കെയർ എക്‌സിക്യൂട്ടീവ് എന്ന വ്യാജേന യുവാവിന് റീഫണ്ട് നൽകാനായി ഒരു ലിങ്ക് അയച്ചുകൊടുത്തു.
ഈ ലിങ്ക് യുവാവിന്റെ ബാങ്ക് അക്കൗണ്ടിലേക്കുള്ള വഴിയായിരുന്നു. ഇതിൽ ക്ലിക്ക് ചെയ്തതോടെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രവേശിക്കാൻ തട്ടിപ്പുകാരന് സാധിച്ചു. ആദ്യം 45,000 രൂപയും പിന്നീട് 50,000 രൂപയും ഇയാൾ സ്വന്തമാക്കി.
പണം നഷ്ടപ്പെട്ടപ്പോഴാണ് താൻ വഞ്ചിതനായി എന്ന് യുവാവിന് മനസ്സിലാകുന്നത്. ബംഗളൂരു മഡിവാള പൊലീസ് സ്റ്റേഷനിൽ യുവാവ് പരാതി നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here