ഷെയ്ൻ നിഗം ആവശ്യപ്പെട്ടാൽ തുടർ നടപടി: ഇടവേള ബാബു

ഷെയ്ൻ നിഗവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള തർക്കം തീർക്കാൻ സാധിച്ചിട്ടില്ലെന്ന് എഎംഎംഎ ജനറൽ സെക്രട്ടറി ഇടവേള ബാബു. നിർമാതാക്കൾ ഷെയ്‌നോട് സംസാരിക്കാൻ തയാറല്ല.
ചർച്ച വഴിമുട്ടി നിൽക്കുകയാണ്. ആവശ്യവുമായി വന്നാൽ തുടർനടപടികൾ ആലോചിക്കും. ആവശ്യക്കാരന് വേണ്ടെങ്കിൽ പിന്നെ തനിക്കെന്താവശ്യമെന്നും ഇടവേള ബാബു പറഞ്ഞു. ഷെയ്ൻ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും താരത്തെ കണ്ടിരുന്നില്ലെന്നും എഎംഎംഎ ജനറൽ സെക്രട്ടറി.
നേരത്തെ നടൻ ഷെയ്ൻ നിഗത്തിന് വിലക്കേർപ്പെടുത്തിയ വിഷയത്തിൽ സമവായ ചർച്ച അഞ്ചാം തീയതിയോ അതിന് ശേഷമോ നടത്താൻ സിനിമാ സംഘടനകൾ തീരുമാനിച്ചിരുന്നു. താരസംഘടനയായ എഎംഎംഎ ഭാരവാഹികളും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിൽ ഇക്കാര്യത്തിൽ ധാരണയിലെത്തിയിരുന്നു എന്നായിരുന്നു വിവരം.
shane nigam, idavela babu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here