ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പോരാട്ടത്തിന് കാര്യവട്ടത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കെസിഎ

കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പോരാട്ടത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍. ഞായറാഴ്ച വൈകിട്ട് ഏഴിനാണ് കാര്യവട്ടത്ത് ഇന്ത്യ-വെസ്റ്റിന്റീസ് രണ്ടാം ട്വന്റി ട്വന്റി മത്സരം.
മഴയെ നേരിടാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യമത്സരം ഹൈദ്രാബാദില്‍ പൂര്‍ത്തിയാക്കി ഇരു ടീമും നാളെ വൈകിട്ടോടെ തലസ്ഥാനത്തെത്തുമെന്നും കെസിഎ ഭാരവാഹികള്‍ പറഞ്ഞു. കോവളം ലീലാ പാലസിലാണ് ടീമംഗങ്ങള്‍ക്ക് താമസം ഒരുക്കിയിരിക്കുന്നത്.
കര്‍ശനമായ സുരക്ഷയാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി 850 പോലീസുകാരെയും 100 മഫ്തി പോലീസുകാരെയും നിയോഗിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഗോപകുമാര്‍ പറഞ്ഞു. വടികളും, കൊടിതോരണങ്ങളും മറ്റും സ്റ്റേഡിയത്തിനുള്ളിലേക്ക് കയറ്റുന്നതിനും നിയന്ത്രണമുണ്ട്.
മത്സരത്തിന്റെ 85 ശതമാനത്തോളം ടിക്കറ്റുകള്‍ വിറ്റുപോയി. 1000 രൂപയുടെ മുഴുവന്‍ ടിക്കറ്റും ഇതിനകം വിറ്റുകഴിഞ്ഞു. ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. മഴ തടസ്സമായില്ലെങ്കില്‍ തീ പാറും പോരാട്ടമാവും കാര്യവട്ടത്ത് നടക്കുക.
Story Highlights- India-West Indies’ second Twenty20 match, Karyavattam, kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here