Advertisement

തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി; ബ്രിട്ടണിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചൂടേറുന്നു

December 7, 2019
Google News 1 minute Read

തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ബ്രിട്ടണിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുന്നു. പ്രധാനമന്ത്രി ബോറിസ് ജോൺസൺ നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടിയും ലേബർ പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം. ഡിസംബർ 12നാണ് വോട്ടെടുപ്പ്.

കനത്ത ശൈത്യത്തിനിടയിലും ബ്രിട്ടണിൽ പ്രചാരണ ചൂടിന് കുറവില്ല. ബ്രക്‌സിറ്റിനൊപ്പം ആരോഗ്യ-വിദ്യാഭ്യാസ മേഖലകൾക്ക് പ്രാധാന്യം നൽകിയാണ് ബോറിസ് ജോൺസൺന്റെ പ്രചാരണം. മുഖ്യസേവന മേഖലകളെല്ലാം പൊതുമേഖലയിലേക്ക് തിരികെ കൊണ്ടുവരും എന്ന വാഗ്ദാനത്തിലൂന്നിയാണ് ലേബർ നേതാവ് ജെർമി കോറമിൻ പ്രചാരണം നയിക്കുന്നത്.

പ്രധാനമായും ഇംഗ്ലണ്ടിലും വെയിൽസിലുമാണ് മുഖ്യ കക്ഷികളായ ടോറിയും ലേബറും നേർക്കുനേർ ഏറ്റുമുട്ടുന്നത്. ഇവിടെ ആര് മുന്നേറ്റം ഉണ്ടാക്കുന്നുവോ അവർക്കായിരിക്കും ഭരണം എന്നാണ് വിലയിരുത്തൽ. സ്‌കോട്ട്‌ലണ്ടിൽ പ്രാദേശിക കക്ഷിയായ സ്‌കോട്ടിഷ് നാഷണൽ പാർട്ടിയാണ് ഇരു ദേശീയ പാർട്ടികളുടേയും മുഖ്യ എതിരാളി. എസ്എൻപി തന്നെ മുന്നേറ്റം തുടരുമെന്നാണ് സർവേഫലങ്ങൾ. നോർത്തേൺ അയർലണ്ടിലെ മിക്ക മണ്ഡലങ്ങളിലും പ്രധാന പോരാട്ടം നടക്കുന്നത് പ്രാദേശിക പാർട്ടികളായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിയും സിംഗ്‌ഫെയിനും തമ്മിലാണ്. ലണ്ടൻ, മാഞ്ചസ്റ്റർ, ബെർണിംഗ്ഹാം തുടങ്ങിയ വൻ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള മണ്ഡലങ്ങളിൽ ലേബർ പാർട്ടി പ്രതീക്ഷ വെയ്ക്കുമ്പോൾ, ഗ്രാമപ്രദേശങ്ങളിലെ മണ്ഡലങ്ങളിലാണ് ടോറികളുടെ പ്രതീക്ഷ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here