Advertisement

കോന്നിയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ

December 7, 2019
Google News 1 minute Read

പത്തനംതിട്ട കോന്നിയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. പ്രമാടം വെള്ളപ്പാറ സ്വദേശി സുകേഷാണ് അറസ്റ്റിലായത്.
ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്‌സോ വകുപ്പ് പ്രകാരമാണ് സുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. സ്വകാര്യ സ്‌കൂളിലെ ഹിന്ദി അധ്യാപകനായ ഇയാൾ കുട്ടികളോട് അശ്ലീല ചുവയോടെ സംസാരിക്കുകയും മോശമായി ഇടപെടുകയും ചെയ്തുവെന്ന് വിദ്യാർത്ഥിനി പരാതി നൽകുകയായിരുന്നു.

നേരത്തെ യുവതിയോട് മോശമായി പെരുമാറിയ കേസിൽ സുകേഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

Story Highlights – Child Rape, Rape

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here