ദൃശ്യവിസ്മയം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച 10 ഓഗ്മെന്റഡ് റിയാലിറ്റികൾ

ആരംഭിച്ച് ആദ്യ വർഷം തന്നെ ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി, ടെലി ട്രാൻസ്‌പോർട്ടിംഗ് സംവിധാനം തുടങ്ങി വിസാർട്ടിയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ഇടംനേടിയ മലയാളം വാർത്താ ചാനലാണ് ട്വന്റിഫോർ. ഇന്ത്യയിലെയും വിദേശത്തേയും പ്രഗത്ഭരായ വിഷ്വൽ ഡിസൈനേഴ്‌സ് രൂപം കൊടുത്ത രാജ്യത്തെ ആദ്യ വെർച്വൽ സ്റ്റുഡിയോ എന്ന പേരും ട്വന്റിഫോറിന് മാത്രം സ്വന്തം.
സാങ്കേതിക വിദ്യകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതിലുപരി സങ്കീർണമായ വിഷയങ്ങൾ ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ 3ഡി മോഡലും, ഗ്രാഫും ചാർട്ടുമെല്ലാമായി ജനങ്ങൾക്ക് മനസ്സിലാകും വിധം വിശദീകരിക്കുക എന്നതായിരുന്നു മുഖ്യ ലക്ഷ്യം. ഹോർമുസ് കടലിടുക്കിൽപ്പെട്ട നാവികരുടെ വിഷയം, കേരളം കണ്ട പ്രളയം, ചന്ദ്രയാൻ വിക്ഷേപണം, റഫാൽ യുദ്ധ വിമാനം, പുൽവാമ പ്രത്യാക്രമണം, തെരഞ്ഞെടുപ്പ് അവലോകനം തുടങ്ങി ട്വന്റിഫോർ വ്യത്യസ്തമായ ഒട്ടേറെ വിഷയങ്ങൾ അവതരിപ്പിച്ചാണ് പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടിയത്.
ദൃശ്യവിസ്മയം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ചില ഓഗ്മെന്റഡ് റിയാലിറ്റി കാഴ്ചകൾ :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here